കൊച്ചി: ലോകത്തെ വൈവിദ്ധ്യമാർന്ന മധുര പലഹാരങ്ങളും ഡെസേർട്ടുകളും അണിനിരത്തി ലുലു ഹൈപ്പർ മാർക്കറ്ര് ഒരുക്കുന്ന മധുര പലഹാരമേളയ്ക്ക് ഇന്നലെ തുടക്കമായി. നവംബർ 11വരെ നീളുന്ന മേളയിലൂടെ ബോംബെ, ബംഗാൾ, അറബിക് തുടങ്ങി ലോകത്തെ സ്വാദൂറും മധുരപലഹാരങ്ങൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. വിവിധതരം ലഡു, ഹൽവ, മാവ, കാജു തുടങ്ങിയവയും ലഭ്യമാണ്.
കേക്കുകൾ, പുഡിംഗുകൾ, കാരമൽ കസ്‌റ്റാർഡ്, ഡോനട്‌സ്, മൗസസ്, സ്വിസ്‌റോൾ തുടങ്ങിയ ബേക്കറി വിഭവങ്ങളും മേളയിലുണ്ട്. 100 ശതമാനവും പഴങ്ങളാൽ തയ്യാറാക്കിയ ഡെസേർട്ടുകളുമുണ്ട്. ലൈവ് കൗണ്ടറുകളിൽ നിന്ന് ചൂടോടെ ജിലേബികളും ഗുലാബ് ജാമുനും ഡോനട്ടും ആസ്വദിക്കാം.