തിരുവനന്തപുരം: സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കിയത് ഇരട്ടപ്പെൺകൊടികൾ. കാസർകോട് ചിറ്റാരിക്കൽ സ്വദേശിനികളായ അനീറ്റ മറിയ ജോണും അലീന മറിയ ജോണുമാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി നാടിനഭിമാനമായത്. എറണാകുളം പെരുമാനൂർ സെന്റ് തോമസ് ഗേൾസ് ഹൈസ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിനികളായ ഇരുവരും മേഴ്സിക്കുട്ടൻ അത്‌ലറ്റിക് അക്കാഡമിയിലാണ് പരിശീലനം നടത്തുന്നത്. അനീറ്റ 59.98 സെക്കൻഡിലും അലീന 1മിനിട്ട് 0.40സെക്കൻഡിലുമാണ് ഫിനിഷ് ചെയ്തത്. ആദ്യ മത്സരത്തിൽ തന്നെ വിജയം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണിവർ