penguine

സിഡ്നി: സ്വവർഗാനുരാഗികളായ രണ്ട് ആൺ പെൻഗ്വിനുകൾ 'അച്ഛൻമാരായി". സംഭവം നടന്നത് സിഡ്നിയിലെ 'സീ ലൈഫ്" അക്വേറിയത്തിലാണ്. ഗെന്റു വിഭാഗത്തിൽ പെട്ട സ്ഫെൻ, മാജിക് എന്നീ പെൻഗ്വിൻ ജോ‌ടികളാണ് കഴിഞ്ഞ ദിവസം അടയിരുന്ന് മുട്ട വിരിയിച്ചത്. ഒഴിവു സമയങ്ങളിലും ഉല്ലാസ വേളകളിലുമെല്ലാം സദാ ഒരുമിച്ച് കാണപ്പെടുന്ന സ്ഫെന്നിന്റെയും മാജിക്കിന്റെയും സ്വവർഗാനുരാഗം നേരത്തേ തന്നെ അധികൃതരുടെ ശ്രദ്ധയിൽ പെട്ടിരുന്ന

അടുത്തിടെയാണ് ഇരുവരും സ്വന്തമായി കൂടുവച്ച് താമസിക്കാൻ തുടങ്ങിയത്. ഇതിനിടെ അടയിരിക്കാനായി ഒരു ഡമ്മി മുട്ടയും അധികൃതർ ഇവർക്ക് നൽകി. യഥാർത്ഥ മുട്ടയെന്നു കരുതി ഇരുവരും അതിനെ പരിപാലിച്ചതോടെയാണ് യഥാർത്ഥ മുട്ട വിരിയിക്കാൻ ശ്രമം നടത്തിയത്. അതിലും വിജയിച്ച സ്ഫെനും മാജിക്കും കഴിഞ്ഞ ദിവസമാണ് പെൻഗ്വിൻ കുഞ്ഞിന്റെ അച്ഛൻമാരായത്. പെൻഗ്വിനുകൾക്കിടയിൽ അടയിരിക്കലും പ്രജനനത്തിലും ആണും പെണ്ണും തുല്യ പ്രാധാന്യമാണ് വഹിക്കുന്നത്.