khashogi-son

വാഷിംഗ്ടൺ: കൊല്ലപ്പെട്ട അറബ് മാദ്ധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മകൻ സലാ ബിൻ ജമാൽ ഖഷോഖി ഇന്നലെ യു.എസിലെത്തി. യു.എസ്- സൗദി പൗരത്വമുള്ള സലായ്ക്ക് മാസങ്ങൾക്ക് മുമ്പ് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയതിനുശേഷം ഇദ്ദേഹം സ്വന്തം രജ്യത്ത് തുടരുകയായിരുന്നു. സലായ്ക്ക് രാജ്യം വിടാൻ സൗദി ഭരണകൂടം അനുമതി നൽകിയതായി യു.എസ് ഡെപ്യൂട്ടി വക്താവ് റോബർട്ട് പല്ലാഡിനോ വ്യക്തമാക്കി. ഖഷോഗിയുടെ രണ്ട് ആൺമക്കളിൽ ഇളയവനാണ് സലാ ബിൻ ജമാൽ ഖഷോഖി. ഖഷോഗിയുടെ കൊലപാതകം സൗദി ഭരണകൂടം സ്ഥിരീകരിച്ചതിനു പിന്നാലെ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ സലായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഖഷോഗിയുടെ മൃതദേഹം എവിടെയെന്ന് തുർക്കി

ജമാൽ ഖഷോഗിയെ വധിച്ചശേഷം മൃതദേഹം എവിടെ സംസ്കരിച്ചെന്ന കാര്യം സൗദി വ്യക്തമാക്കണമെന്ന് തുർക്കി ഇന്നലെ പറഞ്ഞു. കേസിൽ സൗദി ഭരണകൂടത്തിന്റെ ഇടപെടൽ ആശങ്കാ ജനകമാണെന്നും തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ ഇന്നലെ വ്യക്തമാക്കി. സൗദി ചീഫ് പ്രോസിക്യൂട്ടർ ഇന്ന് തുർക്കിയിലെത്തി തുർക്കി അധികൃതരുമായി കൂടിക്കാഴ്ച നടന്നുമെന്നും എർദോഗൻ വ്യക്തമാക്കി.