പുനലൂർ: ഹൈന്ദവ പുരാണ , ഇതിഹാസ കഥകൾ വേദിയിൽ കഥാപ്രസംഗമായി അവതരിപ്പിച്ചുവന്ന കാഥികൻ ശ്രീരാഗം തലവടി രാമചന്ദ്രൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന്. അദ്ധ്യാപകനും റേഡിയോ ആൻഡ് ടിവി ആർട്ടിസ്റ്റുമായിരുന്നു. കഥാപ്രസംഗരംഗത്ത് 40 വർഷം പ്രവർത്തിച്ചു. 'അംബ ' എന്ന കഥയ്ക്ക് കേരള സംഗീത- നാടക അക്കാഡമിയുടെയും 'ഭിഷ്മർ" എന്ന കഥയ്ക്ക് സംസ്ഥാന അദ്ധ്യാപക കലാ സാഹിത്യസമിതിയുടെയും അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: ജയ, രാജേഷ്, സ്മിത. മരുമക്കൾ: സുരേഷ്, സുമ, അനൂപ്.