-news-at-8pm

1. ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച വേണ്ടെന്ന് സി.പി.എം തീരുമാനം. ഒൻപത് ജില്ലകളിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന വിശദീകരണ യോഗം സംഘടിപ്പിക്കാൻ സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം. നേരത്തെ തീരുമാനിച്ച കാൽനട ജാഥകളിൽ മന്ത്രിമാരും സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുക്കും. ഇപ്പോഴത്തെ പ്രതിഷേധങ്ങൾ തിരിച്ചടി ആകില്ലെന്നും വിലയിരുത്തൽ


2. ശബരിമല സംഘർഷത്തിൽ അറസ്റ്റ് തുടരുന്നതിനിടെ സർക്കാരിനെ വിമർശിച്ച് കോൺഗ്രസും ബി.ജെ.പിയും. തീർത്തും പ്രകോപനപരമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ പൂർണ പരാജയമായ തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ചു വിടണം എന്നും ചെന്നിത്തല. ശബരിമല സംഘർഷങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട ലുക്കൗട്ട് നോട്ടീസിലുള്ള പലരും നിരപരാധികൾ എന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്


3. നിലയ്ക്കലിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചത് പൊലീസുകാർ. ട്രെയിനിംഗ് പൂർത്തിയാക്കാത്ത പൊലീസുകാരെ എത്തിച്ചായിരുന്നു നിലയ്ക്കലെ പ്രശ്നങ്ങളെ നേരിട്ടത്. സിവിൽ വേഷത്തിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് നിലയ്ക്കലിൽ അക്രമങ്ങൾക്ക് വഴിമരുന്നിട്ടതെന്നും ആരോപണം. സർക്കാരിനെ വിമർശിച്ച് എൻ.എസ്.എസും പ്രതിപക്ഷവും രംഗത്ത്. വിശ്വാസികൾക്ക് എതിരായ പൊലീസ് നടപടി അടിയന്തരാവസ്ഥയ്ക്ക് തുല്യം എന്ന് എൻ.എസ്.എസ്. സംസ്ഥാന സർക്കാരിന്റെ നിലപാട് അധാർമ്മികവും ജനാധിപത്യ വിരുദ്ധവും. പന്തളം കൊട്ടാരത്തേയും തന്ത്രി പ്രമുഖരേയും മുഖ്യമന്ത്രിയും മന്ത്രിമാരും അവഹേളിക്കുന്നു എന്നും ആക്ഷേപം


4. അിനിടെ, ദേവസ്വം കമ്മിഷണറായി ഹിന്ദുക്കളെ തന്നെ നിയമിക്കണം ഹൈക്കോടതി. കോടതി ഉത്തരവ്, ഹിന്ദു മത വിശ്വാസിയായ അഹിന്ദുവിനെ നിയമിക്കുന്നത് തടയണം എന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള നൽകിയ ഹർജിയിൽ. ദേവസ്വം കമ്മീഷണറായി ഹിന്ദുവിനെ തന്നെ നിയമിക്കും എന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു


5. ജലന്ധർ ബിഷപ്പിനെതിരായ പീഡന കേസിൽ സാക്ഷികളുടെ സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിൽ സാക്ഷിയായ പുരോഹിതൻ മരണപ്പെട്ട സാഹചര്യത്തിലാണ് മറ്റ് സാക്ഷികൾക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. മലയാള വേദി പ്രസിഡന്റ് ജോർജ് വട്ടുകുളമാണ് ഹർജി സമർപ്പിച്ചത്. കന്യാസ്ത്രീയുടെ പീഡന പരാതിയിൽ മൊഴി നൽകിയ ഫാ. കുര്യാക്കോസ് കാട്ടുതറയെ ജലന്ധറിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ തിങ്കളാഴ്ച


6. ബാർ കോഴക്കേസിൽ തുടരന്വേഷണം വൈകുന്നതിന് എതിരെ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ ഹൈക്കോടതിയിൽ. വി.എസ് കോടതിയിൽ ഹർജി നൽകിയത്, തുടരന്വേഷണത്തിന് സർക്കാർ അനുമതി വേണം എന്ന വിജിലൻസ് പ്രത്യേക കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത്. പൊതു പ്രവർത്തകർക്ക് എതിരെ തുടർ അന്വേഷണത്തിന് സർക്കാർ അനുമതി വേണം എന്ന കേന്ദ്ര നിയമം ഈ കേസിൽ ബാധകം അല്ല എന്ന് വാദം


7. ഈ നിയമം പ്രാബല്യത്തിൽ വരുന്നത്, കഴിഞ്ഞ ജൂലായ് 26ന്. മാണിക്ക് എതിരായ കേസ് അതിനു മുമ്പുള്ളതാണ്. താൻ കോടതിയെ സമീപിക്കുന്നത്, അഴിമതി നിരോധന നിയമം ഭേദഗതി വരുത്തുന്നതിന് മുമ്പുണ്ടായ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എന്നും വി.എസ്. അതേസമയം, കേസിൽ തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കെ.എം മാണിയും ഹൈക്കോടതിയിൽ. അന്വേഷണം വേണം എന്ന് പറയുന്നത് മൗലിക അവകാശങ്ങളുടെ ലംഘനം എന്ന് കെ.എം മാണി.


8. സരിതയുടെ പീഡന പരാതിയിൽ മുൻകൂർ ജാമ്യത്തിനായി ഉമ്മൻചാണ്ടിയും കെ.സി വേണു ഗോപാലും ഹൈക്കോടതിയിലേക്ക്. ഇതിനായി ഇരുവരും കൊച്ചിയിൽ അഭിഭാഷകരുമായി കൂടിയാലോചന നടത്തിയതായി വിവരം. ഈ കേസുകൾക്ക് മാത്രമായി ഹൈക്കോടതിയിൽ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറെ നിയമിക്കാൻ സർക്കാർ തീരുമാനം. അതേസമയം, കോടതി മുമ്പാകെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിന് മുന്നോടിയായി, പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്


9. ഉമ്മൻചാണ്ടിക്ക് എതിരെ ചുമത്തിയിരിക്കുന്നത്, പ്രകൃതി വിരുദ്ധ പീഡനം, വഞ്ചന എന്നീ കുറ്റങ്ങൾ. വേണുഗോപാലിന് എതിരെ മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങളും. എഫ്.ഐ.ആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ആയിരുന്നു ആദ്യ ആലോചന. എന്നാൽ മുൻകൂർ ജാമ്യം തേടാൻ തീരുമാനിച്ചത്, പരാതിക്കാരിയുടെ മൊഴി ശക്തം ആയതു കൊണ്ട് എന്നും അതുകൊണ്ട് എഫ്.ഐ.ആർ റദ്ദാക്കുക ബുദ്ധിമുട്ടാണ് എന്നും നിയമോപദേശം ലഭിച്ചതിനെ തുടർന്ന്. നേതാക്കൾ നാളെയോ തിങ്കളാഴ്ചയോ കോടതിയെ സമീപിക്കും എന്ന് വിവരം.