teacher

സാൻഫ്രാൻസിസ്കോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് അതിന്റെ വീഡിയോ അശ്ലീല സൈറ്റിൽ പ്രചരിപ്പിച്ച അദ്ധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. സാൻഫ്രാൻസിസ്കോയിലെ സെന്റ് എലിസബത്ത് സെറ്റൺ കാത്തലിക്ക് ഹൈസ്കൂളിലെ അദ്ധ്യാപികയായ ഡോൺ ജിയാൻനിനിയെയാണ്(49) പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ സ്കൂളിലെ മറ്റൊരു വിദ്യാർത്ഥി കണ്ടതിനെ തുടർന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. തന്റെ ക്ലാസിലെ സഹപാഠിയായ പെൺകുട്ടിയാണ് വീഡിയോയിലുള്ളതെന്ന് മനസിലാക്കിയ വിദ്യാർത്ഥി സ്കൂൾ പ്രിൻസിപ്പലിനെ വിവരം അറിയിക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയുമായാണ് ജിയാൻനിനി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് ജില്ലാ അറ്റോർണി സ്റ്റീവ് വാഗ്സ്റ്റെഫി പറഞ്ഞു. നാലാം ക്ലാസ് അദ്ധ്യാപികയായ ജിയാൻനിനി 2015 മുതലാണ് ഈ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്. പോൺ ഹബ് എന്ന് സൈറ്റിലൂടെയാണ് വിദ്യാർത്ഥി ഇവരുടെ ദൃശ്യങ്ങൾ കണ്ടത്. വിവരമറിഞ്ഞ സ്കൂൾ പ്രിൻസിപ്പൽ ഉടൻ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇവർക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്റ്റീവ് വാഗ്സ്റ്റെഫി വ്യക്തമാക്കി.

അദ്ധ്യാപിക ഏകദേശം രണ്ട് വർഷത്തോളം പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ട്. ജിയാൻനിനിയുടെ നിരവധി വീഡിയോകൾ പോൺ ഹബ് സൈറ്റിൽ ഉണ്ടെന്നാണ് മനിസാലാക്കാൻ സാധിക്കുന്നത്. വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ജിയോൻനിനിയെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.