isl-football
isl football

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്.സിയുടെ കഷ്ടകാലം തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ എ.ടി.കെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെന്നൈയിനെ കീഴടക്കി. കാലു ഉച്ചെയും ജോൺ ജോൺസണുമാണ് എ.ടികെയുടെ സ്‌കോറർമാർ. കാർലോസ് സോളമൻ ചെന്നൈയിനായി ഒരുഗോൾ മടക്കി. ഈ സീസണിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ ചെന്നൈയിന്റെ നാലാം തോൽവിയാണിത്.

ഐ.എസ്.എല്ലിൽ ഇന്ന്

എടികെ 2-1 ചെന്നൈയിൻ