വിവാദമായ ഐ.എസ്.ആർ.ഒ ചാരക്കേസിൽപ്പെട്ട് ഔദ്യോഗിക ജീവിതം ഹോമിക്കേണ്ടി വന്ന ശാസ്ത്രജ്ഞൻ നമ്പി നാരായണനെക്കുറിച്ച് ഡോക്യുമെന്ററി ഒരുങ്ങുന്നു. നമ്പി - ദ സയന്റിസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത് നമ്പി നാരായണന്റെ ജീവചരിത്രമായ ഓർമ്മകളുടെ ഭ്രമണപഥമെഴുതിയ ജി. പ്രജേഷ് സെൻ ആണ്. ജയസൂര്യ നായകനായ ക്യാപ്റ്റൻ എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് ജി. പ്രജേഷ് സെൻ.
പോപ്പ് മീഡിയയുടെ ബാനറിൽ ജോൺ. വി. വർഗീസ്, ജോസ് മൈലക്കചാലിൽ, സന്തോഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ഡോക്യുമെന്ററിയുടെ ചിത്രീകരണം പാരീസ്, മധുര, തിരുവനന്തപുരം എന്നിവിടങ്ങളിലായി പൂർത്തിയായി. ലെബിസൺ ഗോപിയാണ് ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിംഗ് ജോലികൾ പുരോഗമിച്ച് വരുന്നു. അതുൽ വിജയാണ് എഡിറ്റർ.