തിരുവനന്തപുരം: ഗുരുദേവ മഹാസമാധി നവതി ആചരണത്തോടനുബന്ധിച്ച് ശിവഗിരിയിൽ 29ന് രാവിലെ 11ന് ചേരുന്ന സ്ത്രീസമാജം സമ്മേളനം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ് അദ്ധ്യക്ഷത വഹിക്കും. കേരള സർക്കിൾ സെൻട്രൽ റീജിയൺ പോസ്റ്റ്മാസ്റ്റർ ജനറൽ സുമതി രവിചന്ദ്രൻ സന്നിഹിതയാവും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സംഗീതാ വിശ്വനാഥൻ, ലതികാസുഭാഷ്, സ്വാമിനി നിത്യചിന്മയി, കെ. പത്മകുമാർ, മുനിസിപ്പൽ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് തുടങ്ങിയവർ പങ്കെടുക്കും. കെ.പി. കൃഷ്ണകുമാരി സ്വാഗതവും പി. സുന്ദരൻ നന്ദിയും പറയും. വൈകിട്ട് മൂന്നിന് തൊഴിലാളി സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും. സ്വാമി സച്ചിദാനന്ദ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, സ്വാമി ബോധിതീർത്ഥ എന്നിവർ പ്രഭാഷണം നടത്തും. സ്വാമി ധർമ്മചൈതന്യ സ്വാഗതവും അജി.എസ്.ആർ.എം നന്ദിയും പറയും.
30ന് രാവിലെ 11 ന് അദ്ധ്യാത്മ സമ്മേളനം മൈസൂർ സുത്തൂർ മഠാധിപതി മഹാസ്വാമി ശിവരാത്രിദേശീകേന്ദ്ര ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ജ്ഞാനാമൃതാനന്ദപുരി (അമൃതാനന്ദമയി മഠം മാതൃവാണി എഡിറ്റർ), സ്വാമി നന്ദാത്മജാനന്ദ (രാമകൃഷ്ണാശ്രമം പ്രബുദ്ധ കേരളം എഡിറ്റർ), സ്വാമി അവ്യയാനന്ദ (ശിവഗിരിമഠം മാസിക എഡിറ്റർ), സ്വാമി തദ്രൂപാനന്ദ (ജനകജനനി കൃപാഗുരുകുലം) തീരുവനന്തപുരം), സ്വാമി ആദ്ധ്യാത്മാനന്ദ (സുബോധ് ഫൗണ്ടേഷൻ തിരുവനന്തപുരം),സ്വാമി ശാരദാനന്ദ (ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഖജാൻജി) തുടങ്ങിയവർ സംസാരിക്കും. സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും സ്വാമി സാന്ദ്രാനന്ദ നന്ദിയും പറയും.31ന് രാവിലെ 9ന് മഹായതിപൂജ ആരംഭിക്കും.11ന് മഹാപ്രസാദം, 12ന് മംഗളാരതിയോടുകൂടി നാല്പത്തിയൊന്ന് ദിവസത്തെ മണ്ഡലമഹായജ്ഞം സമാപിക്കും. വാർത്താ സമ്മേളനത്തിൽ വണ്ടന്നൂർ സന്തോഷും പങ്കെടുത്തു.