neeraj

പൈപ്പിൻ ചോട്ടിലെ പ്രണയത്തിനു ശേഷം നീരജ് മാധവ് നായകനാകുന്ന ചിത്രമാണ് 'ക'. രജീഷ് ലാൽ വംശ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പേരുപോലെ തന്നെ നിരവധി സസ്‌പെൻസുകൾ ഒളിപ്പിച്ചു വച്ചിരിക്കുന്നതാണ് പോസ്റ്റർ. ക എന്ന അക്ഷരത്തെ നിരവധി വാക്കുകൾ കൊണ്ട് നിറച്ച പോസ്റ്ററാണ് പുറത്തിറങ്ങിയത്. ക്‌സെറോയുടെ ബാനറിൽ ശ്രീജിത്ത് എസ്. പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. നടൻ രാജീവ് രാജന്റെ കഥയ്ക്ക് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, കാമറ: ആർ.ആർ. വിഷ്ണു, സംഗീതം: ജേക്സ് ബിജോയ്. 'വരത്തന്റെ ' ഫൈറ്റ് മാസ്റ്റർ സുപ്രീം സുന്ദർ ആണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത് ആർട്ട്: രാജേഷ് വേലായുധൻ . പി.ആർ.ഒ: എ.എസ് ദിനേശ്.