kamukan

അജിൻലാലും ജയൻ വന്നെരിയും ചേർന്ന് സംവിധാനം ചെയ്യുന്ന ഒറ്റയ്ക്കൊരു കാമുകൻ എന്ന സിനിമയുടെ ടീസർ പുറത്തിറക്കി. ഒരു പരീക്ഷാ ഹാളിൽ നടക്കുന്ന രസകരമായ സംഭവമാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിലുള്ളത്. മലബാർ കലാപത്ത കുറിച്ചുള്ള തുണ്ട് കടലാസ് ചോദിച്ച പെൺകുട്ടിക്ക് തന്റെ ഹൃദയത്തിലെ കലാപങ്ങടങ്ങിയ കുറിപ്പ് നൽകിയ സഹപാഠിയെയാണ് ടീസറിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. ശാലു റഹിം, ലിജോമോൾ ജോസ്, ഡെയ്ൻ ഡേവിസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

ജോജു, ഭഗത് മാനുവൽ, വിജയരാഘവൻ, കലാഭവൻ ഷാജോൺ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, മനു എം. ലാൽ, ഷഹീൻ സിദ്ധിഖ്, ടോഷ് ക്രിസ്റ്റി, ശ്രീജിത്ത് കൊട്ടാരക്കര, സഞ്ജയ് പാൽ, അഭിരാമി, അരുന്ധതി നായർ, നിമ്മി ഇമ്മാനുവേൽ, മീര നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് എസ്.കെ.സുധീഷും ശ്രീഷ് കുമാർ എസും ചേർന്നാണ്. ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം സനൽ രാജുമാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയിരിക്കുന്നത് വിഷ്ണു മോഹൻ സിത്താരയാണ്.