amit-shah

1. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ. അയ്യപ്പഭക്തരുടെ അവകാശങ്ങൾ സർക്കാർ അടിച്ചമർത്തുന്നു. ആയിരക്കണക്കിന് ഭക്തരെ ജയിലിൽ അടച്ചത് എന്തിനെന്നും അവർ ആരുടെ മുതലാണ് നശിപ്പിച്ചത് എന്നും അമിതാ ഷായുടെചോദ്യം. ബി.ജെ.പിദേശീയ ശക്തി മുഴുവൻ ഭക്തർക്കൊപ്പം. ശബരിമല വിഷയത്തിൽ ഈ മാസം 30 മുതൽ ബി.ജെ.പി സമരം ശക്തമാക്കുമെന്നും അമിത് ഷാ.

2. പിണറായിക്ക് ഒരു നിമിഷംപോലും മുഖ്യമന്ത്രി ആയിരിക്കാൻ അവകാശമില്ലെന്ന് പറഞ്ഞ അമിത് ഷാകോടതിയേയും വിമർശിച്ചു.കോടതികൾ അപ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നത് ഒഴിവാക്കണം. സ്ത്രീ പുരുഷ സമത്വം നടപ്പാക്കേണ്ടത്‌ ക്ഷേത്രദർശനത്തിലൂടെ അല്ല.കേരളത്തിൽ ഇപ്പോൾ ഉള്ളത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം എന്നും ബി.ജെ.പിദേശീയ അധ്യക്ഷൻ

3. ഇന്ന് രാവിലെ കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി എത്തിയ അമിത് ഷായ്ക്ക് പ്രവർത്തകർ നൽകിയത് ഊഷ്മള സ്വീകരണം. ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി നവമി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയ ഷാകേരളത്തിലെ അനുകൂല രാഷ്ട്രീയ സാഹചര്യം വിലയിരുത്തും.ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് പാർട്ടികളിൽ നിന്നുള്ള പ്രമുഖരെ ബി.ജെ.പിയിൽ എത്തിക്കാനും നീക്കം. ശിവഗിരി സന്ദർശനം കഴിഞ്ഞ് തലസ്ഥാനത്ത് എത്തുന്ന ഷാ ബി.ജെ.പിനേതൃയോഗത്തിൽ പങ്കെടുക്കും.

4. ശബരിമല സംഘർഷത്തിൽ അറസ്റ്റ് തുടർന്ന് പൊലീസ്. അക്രമ സംഭവങ്ങളിൽ ഇത് വരെ അറസ്റ്റിലായത് 2825പേർ. 495കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. നാമജപ യാത്രയിൽ പങ്കെടുത്ത സ്ത്രീകൾക്ക് എതിരെകേസ്‌വേണ്ടെന്ന് ഡി.ജി.പിലോക്നാഥ് ബെഹ്ര. ജാമ്യമില്ലാ വകുപ്പ് അക്രമ സംഭവങ്ങളിൽനേരിട്ട് പങ്കെടുത്തവർക്ക് എതിരെ മാത്രം മതി എന്നും ഡി.ജി.പിയുടെ നിർദ്ദേശം. ഇന്നലെ മാത്രം 764പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

5. ശബരിമല സംഘർഷത്തിലെ പൊലീസ് നടപടി തുടരുന്നത് ഇന്നലെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ. സർക്കാർ പൊലീസ് ഗ്യാലറികൾക്ക്‌വേണ്ടി കളിക്കരുത്. അക്രമങ്ങളിലെ പങ്കാളിത്തം ഉറപ്പായാലേ അറസ്റ്റ് പാടുള്ളൂ എന്നുംകോടതി നിർദ്ദേശിച്ചിരുന്നു. തെറ്റ് ചെയ്യാത്തവരെ അറസ്റ്റ് ചെയ്താൽ വലിയ വില നൽകേണ്ടി വരും എന്നുംകോടതിയുടെ മുന്നറിയിപ്പ്. അതേസമയം, മണ്ഡലകാലത്ത് ശബരിമലയിൽ 2500 പൊലീസുകാരെ നിയോഗിക്കാൻ സർക്കാർ നീക്കം. സുരക്ഷാ പ്രശ്നങ്ങൾ തടയുന്നതിനായി ശബരിമലയിലേക്കുള്ള വഴികൾ അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ചു.

6. സംസ്ഥാന സ്‌കൂൾ കായികമേളയിൽവേഗമേറിയ താരങ്ങളായി അഭിനവും ആൻസിയും. സീനിയർ ആൺകുട്ടികളിൽ 10.97 സെക്കൻഡിലാണ് സായിയുടെ അഭിനവ് ഒന്നാമത് എത്തിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആൻസിസോജൻ 12.26 സെക്കൻഡിൽവേഗമേറിയ താരമായി. സബ് ജൂനിയർ വിഭാഗത്തിൽകോതമംഗലം സെന്റ്‌ജോർജിലെ മുക്താർ ഹസനും കൊല്ലം സായിയിലെ സ്‌നേഹജോണുംവേഗമേറിയ താരങ്ങളായി

7. സംസ്ഥാനത്ത് നവംബർ 1ന് പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ചാർജ് വർധന പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനെ നിയോഗിക്കാനും തീരുമാനം

8. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ സോൾ സമാധാന പുരസ്‌കാരം നൽകാനുള്ള തീരുമാനത്തിന് എതിരെ ദക്ഷിണ കൊറിയയിലെ സന്നദ്ധ സംഘടനകളും മനുഷ്യാവകാശ സംഘടനകളും. ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് എതിരെ കലാപം നടത്തിയ ചരിത്രം ഉള്ള ഒരാൾ ഇത്തരം ഒരു പുരസ്‌കാരം അർഹിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ

9. നിലവിലുള്ള മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികൾ ഉടൻ
നിറുത്തിവയ്ക്കണം എന്ന് കമ്പനികൾക്ക് നിർദ്ദേശം നൽകി ടെലികോം മന്ത്രാലയം. അതേസമയം, ആധാർ കാർഡ് പകർപ്പോ, ഇആധാർ ലെറ്ററോ ഉപയോക്താക്കൾ നൽകിയാൽ കമ്പനികൾ സ്വീകരിച്ചേക്കും. ഇതോടെ ആധാറിൽ നിന്നുള്ള ബയോമെട്രിക് വിവരങ്ങൾശേഖരിക്കുന്നതിന് പകരം തിരിച്ചറിയൽരേഖകളുടെ പകർപ്പ് ഉപയോഗിച്ചുള്ള നടപടികളിലേക്ക് കമ്പനികൾ തിരിച്ചുപോകേണ്ടി വന്നേയ്ക്കും

10. കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് കഴിയാൻ അനുയോജ്യമായ സംസ്ഥാനങ്ങളിൽകേരളം ഒന്നാം സ്ഥാനത്തെന്ന് പഠന റിപ്പോർട്ട്. മിസോറമിനാണ് രണ്ടാം സ്ഥാനം. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊജ്ര്രക് നൻഹി കലി, നാന്ദി ഫൗണ്ടേഷൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ സംയുക്തമായാണ് സർവ്വേ നടത്തിയത്. നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് മുംബൈയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ കൊൽക്കത്തയും ബംഗളൂരുവും

11. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി തദ്ദേശ സ്വയംഭരണമേഖലകളിൽ പ്രവർത്തിക്കുന്ന സമിതികൾ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കണം എന്ന് മുഖ്യമന്ത്രി . കുട്ടികൾ വ്യത്യസ്തങ്ങളായ പ്രശ്നങ്ങളാണ് ദിനപ്രതി അഭിമുഖീകരിക്കുന്നതെന്നും കുട്ടികളുടെ കൂടെ മാതാപിതാക്കൾ കൂടുതൽ സമയം ചിലവഴിക്കണം എന്നും പിണറായി വിജയൻ

12. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളെ സ്വാഗതം ചെയ്ത് ഡി.എം.കെനേതാവ് കനിമൊഴി. ശബരിമല വിഷയം ആളിക്കത്തിച്ചതിന് പിന്നിൽ സംഘപരിവാർ. ജാതി,വംശം, നിറം, ലിംഗം എന്നിവയുടെപേരിൽ ജനങ്ങൾക്ക് ഒരിടവും നിഷേധിക്കരുത് എന്നും കനിമൊഴിയുടെ പ്രതികരണം