private-bus-strike

തിരുവനന്തപുരം: ചാർജ് വർദ്ധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് ഉടമകൾ നവംബർ ഒന്ന് മുതൽ ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന ബസ് പണിമുടക്ക് മാറ്റി. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സ്വകാര്യ ബസ് ഉടമകൾ സമരത്തിൽ നിന്നും പിന്മാറിയത്. ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്നും പ്രശ്‌നങ്ങൾ പഠിക്കുമെന്നും സർക്കാർ ബസ് ഉടമകൾക്ക് ഉറപ്പ് നൽകി.