amit-shaw

കണ്ണൂർ: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ പ്രസംഗത്തിന്റെ തുടക്കത്തിൽ സ്വാമിയേ ശരണമയ്യപ്പ എന്ന് വിളിക്കുകയും പ്രവർത്തകരെക്കൊണ്ട് ഏറ്റുവിളിപ്പിക്കുകയും ചെയ്തു. പ്രസംഗം ഉപസംഹരിച്ചപ്പോഴും ഇതാവർത്തിച്ചു.

സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള, ഒ. രാജഗോപാൽ എം.എൽ.എ, വി. മുരളീധരൻ എം.പി, സി.കെ. പത്മനാഭൻ, എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും യോഗത്തിനെത്തി. രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നു കാർ മാർഗമെത്തിയ അദ്ദേഹം ചടങ്ങിന് ശേഷം ബലിദാനികളായ പിണറായിയിലെ ഉത്തമൻ, രമിത് എന്നിവരുടെ വീടുകളും സന്ദർശിച്ചാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്.