തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരിൽ തനിക്കെതിരെ സംഘപരിവാർ സംഘടനകളുടെ വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി ലക്ഷ്‌മി രാജീവ് രംഗത്തെത്തി. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നാലെയാണ് തനിക്ക് വധഭീഷണിയുണ്ടെന്നും കൊല്ലപ്പെട്ടേക്കാമെന്നും വെളിപ്പെടുത്തി ഇവർ രംഗത്തെത്തിയത്. കവി സച്ചിദാനന്ദനെ ടാഗ് ചെയ്‌ത് കൊണ്ട് ഫേസ്ബുക്കിലാണ് ലക്ഷ്‌മിയുടെ പോസ്‌റ്റ്. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമല വിഷയത്തിൽ ലക്ഷ്‌മി രാജീവ് നടത്തിയ പരാമർശങ്ങൾ ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്ക് നേരെ വധഭീഷണി അടക്കമുള്ള വർദ്ധിച്ചത്.
ലക്ഷ്‌മി രാജീവിന്റെ ഫേസ്ബുക്ക് പോസ്‌റ്റ്
സച്ചിൻ Koyamparambath Satchidanandan , ശബരിമല വിഷയത്തിൽ സംസാരിച്ച സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ ഇന്നലെ ബോംബ് ആക്രമണം നടന്നിരിക്കുന്നു. എന്തുവന്നാലും എഴുതണം, ശക്തമായി എഴുതണം എന്ന് അങ്ങ് പറയുമ്പോൾ അന്നൊക്കെ ഞാൻ പറയുമായിരുന്നു പരിമിതികൾ ഒരുപാടാണ് എന്ന്.
ഇപ്പോൾ നന്നായി അറിയാവുന്ന വിഷയത്തിൽ പ്രതികരിക്കുന്നു. സർ എന്ത് പറയുന്നു?
കൊല്ലപ്പെട്ടേക്കാം. ഭീഷണി ഉണ്ട് .
ഒരുപാട് സ്നേഹം