-india-west-indies

പൂനെ: തുടർച്ചായായി മൂന്നാം ഏകദിനത്തിലും തകർപ്പൻ ഫോം തുടരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഷായ് ഹോപിന്റെ (95) അർദ്ധ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യയ്ക്കെതിരെ വിൻഡീസിന് മികച്ച സ്കോർ. തുടർച്ചയായി മൂന്നാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 283 റൺസെടുത്തു. ഹോപിനെ കൂടാതെ അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം കാഴ്ച വച്ച ആഷ്ലി നഴ്സുമാണ് (22 പന്തിൽ 40 റൺസ്) വിൻഡീസിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ 10 ഓവറിൽ 35 റൺസ് വഴങ്ങി നാല് വിക്കെറ്റുടുത്തു. കുൽദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഖലീൽ അഹമ്മദ്, ഭുവനേശ്വർ കുമാർ, യുവേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം കാഴ്ച വച്ച ധോണിയുടെ പ്രകടനവും നിർണായകമായി. ഓപ്പണർ ചന്ദർപോൾ ഹേംരാജിനെ പുറത്താക്കാനെടുത്ത ഡൈവിംഗ് ക്യാച്ച് ഉൾപ്പെടെ രണ്ട് ക്യാച്ചുകളും ഒരു സ്റ്റംപിംഗുമായ് മൽസരത്തിൽ ധോണി നിറഞ്ഞ് നിന്നു.