ford-aspire-facelift

ഫോർഡിന്റെ ജനപ്രിയ മോഡലുകളിലൊന്നായ ആസ്പയിറിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഡ്രീം ഡ്രൈവ് പരിശോധിക്കുന്നത്.

മുഖം മിനുക്കി വന്നിരിക്കുന്ന പുതിയ ഫോർഡ് ആസ്പയറിന്റെ മുൻഭാഗത്തേക്ക് നോക്കുമ്പോൾ, എയറോ ഡൈനാമിക് ആയിട്ടുള്ള ഡിസൈൻ ആണ് നൽകിയിട്ടുള്ളത്. മുൻഭാഗത്ത് പ്രധാനമായും നമുക്ക് എടുത്ത് കാണുന്നത് ഗ്രിൽ തന്നെയാണ്. പ്രിമിയം സെല്ലുലാർ ഗ്രിൽ ആണ് നൽകിയിരിക്കുന്നത്. റോഡ് പ്രസൻസ് കൂട്ടാൻ ഇത് വളരെയധികം ഉപകാരപ്പെടുന്നതാണ്. ഹാലജൻ ഹെഡ് ലാമ്പിൽ ഒരു ബ്ലാക്ക് ബെസൽസ് നൽകിയിരിക്കുന്നത് വാഹനത്തിന്റെ സൗന്ദര്യം കൂട്ടിയിട്ടുണ്ട്. ഫോഗ് ലാംബിലും ബ്ലാക്ക് ബസലും അതിനു ചുറ്റും ക്രോമിയത്തിന്റെ ഗാർണിഷിംഗും കാണാൻ കഴിയുന്നുണ്ട്. ഗ്രില്ലിന് ചുറ്റും നൽകിയിട്ടുള്ള ക്രോമിയം ലെയറും വാഹനത്തിന്റെ സ്പോർട്ടി ലുക്ക് കൂട്ടുന്നുണ്ടെന്ന് നിസംശയം പറയാം. വാഹനത്തിന്റെ വളരെ ചെറിയ ഹുഡിൽ, നന്നായി പ്രൊജക്‌ട് ചെയ്ത് നിക്കുന്ന രീതിയിലുള്ള ക്യാരക്‌ടർ ലൈനുകൾ നൽകിയിട്ടുണ്ട്.

വശങ്ങളിലേക്ക് വരുമ്പോൾ കാണാവുന്ന പ്രധാനമായ ഒരു മാറ്റം ഇതിന്റെ അലോയിസ് തന്നെയാണ്. മുൻ വെർഷനെ അപേക്ഷിച്ച് അലോയിസ് ഒരിഞ്ച് കൂട്ടി പതിനഞ്ച് ഇഞ്ച് ആക്കി മാറ്റിയിട്ടുണ്ട്. പെട്ടന്ന് എടുത്തറിയുന്ന രീതിയിലുള്ള ഒരു ഡിസൈൻ ആണ് അലോയിസിൽ ഫോർഡ് നൽകിയിരിക്കുന്നത്. 2490 എം.എം വീൽ ബേസുള്ള വാഹനത്തിന് 174എം.എം ആണ് നൽകിയിരിക്കുന്നത്. എ പാർട്ടിൽ തുടങ്ങി സി പാർട്ടിൽ അവസാനിക്കുന്ന ക്യാരക്‌ടർ ലൈൻ വളരെ വ്യക്തമായി എടുത്ത് കാണാവുന്നതാണ്.

പഴയ ആസ്പയറിനെ അപേക്ഷിച്ച് പിൻഭാഗത്ത് ബംബറിൽ റിയർ ക്യാമറയും, സെൻസരും നൽകിയിട്ടുള്ളതാണ് എടുത്ത് പറയേണ്ട എടുത്ത് പറയേണ്ട ഒരു മാറ്റം. ബംബറിൽ ഒരു ബ്ലാക്ക് ക്ലാഡിംഗ് കൂടി നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.ബൂട്ട് സ്‌പേസ് 359 ലിറ്റർ ആണ്. ഈ ശ്രേണിയിൽ വരുന്ന മറ്റു വാഹനങ്ങളായ അമേസ്, ഡിസയർ തുടങ്ങിയ വാഹനങ്ങളുമായി താരതമ്യം ചെയ്താൽ ബൂട്ട് സ്‌പേസ് ഇതിനോട് കിടപിടിക്കുന്നതാണെന്ന് പറയാൻ സാധിക്കും.

പ്രിമിയം ഇന്റീരിയർ, ബ്ലാക്ക് അല്ലെങ്കിൽ ബീജ് കളറിൽ ഉള്ള കണ്ടംബററി രിതിയിലാണ് നൽകിയിരിക്കുന്നത്. ഏഴ് ഇഞ്ചസിന്റെ ടച്ച് സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം നൽകിയിട്ടുള്ളതാണ് പ്രധാന മാറ്റം.ടൈറ്റാനിയം മോഡൽ ആൺ നമ്മൾ ഇപ്പോൾ ടെസ്‌റ്റ് ഡ്രൈവ് ചെയ്യുന്ന വാഹനം. ഹയർ എൻഡിന്റെ തൊട്ടു താഴെയുള്ള മോഡൽ ആണിത്. ഇതിൽ രണ്ട് എയർ ബാഗുകൾ മാത്രമാണ് നൽകിയിട്ടുള്ളത്. ടോപ് വേരിയന്റിൽ ആറ് എയർ ബാഗ് ലഭ്യമാണ്. പുഷ് സ്‌റ്റാർട്ട് ബട്ടൺ ആണ് നൽകിയിരിക്കുന്നത്. ഫാബ്രിക് സീറ്റുകൾ ആണ് ഇതിൽ നൽകിയിട്ടുള്ളത്. ടോപ് വേരിയന്റിൽ ലെതർ സീറ്റുകളാണേ ലഭ്യമാകുക.

പോസിറ്റീവ്

ഫോർഡ് എന്ന ബ്രാൻഡ് നെയിമിലുള്ള വിശ്വാസം

 ഈ ശ്രേണിയിലെ വില കൂടിയ വാഹനമാണെന്ന് പറയാൻ കഴിയില്ല

നെഗറ്റീവ്സ്

മുൻ, പിൻ ഡോറുകളിൽ പോക്കറ്റ്‌സ് നൽകിയിട്ടില്ല

മുന്നിൽ ആം റസ്‌റ്റും നൽകിയിട്ടില്ല

പവർ 123PS(90.3kw)@6500rpm

ടോർക്ക് 150Nm@4500rpm

മൈലേജ് 16.3km/l

 എക്‌സ് ഷോറൂം വില 6,79,000