pak-supreme-court

ഇസ്ലാമാബാദ്: ഇന്ത്യൻ സിനിമകൾക്കും ടെലിവിഷൻ പരിപാടികൾക്കുമുള്ള വിലക്ക് കടുപ്പിച്ച് പാകിസ്ഥാൻ സുപ്രീംകോടതി ഉത്തരവിറക്കി. പാക് പ്രാദേശിക ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന ഇന്ത്യൻ പരിപാടികൾക്ക് കോടതി പൂർണ വിലക്ക് ഏർപ്പെടുത്തി. പാക് ചാനലുകളിൽ വിദേശ പരിപാടികൾ സംപ്രേഷണം ചെയ്യുന്നത് സംബന്ധിച്ച് നിർമ്മാതാക്കളുടെ സംഘടന നൽകിയ ഹർജി പരിശോധിക്കവെയാണ് കോടതി നിരീക്ഷണം. തങ്ങളുടെ ഡാം നിർമ്മാണത്തെ വരെ തടസപ്പെടുത്തുന്ന രാജ്യത്തിന്റെ പരിപാടികൾ പോലും തങ്ങൾക്ക് നിരോധിക്കാൻ അവകാശമില്ലേ എന്നും ചീഫ് ജസ്റ്രിസ് ചോദിച്ചു. 2016ലാണ് ഇന്ത്യൻ വിനോദ പരിപാടികൾക്ക് പാക് ഇലക്ട്രോണിക് റെഗുലേറ്ററി മീഡിയ അതോറിട്ടി വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ 2017ൽ ലാഹോർ ഹൈക്കോടതി വിലക്ക് നീക്കിയിരുന്നു.