crpf-jawan

ന്യൂഡൽഹി : മാവോയിസ്റ്റ് ആക്രമണത്തിൽ നാല് സി.ആർ.പി.എഫ് ജവാൻമാർക്ക് വീരമൃത്യു. ഇന്ന് ഛത്തിസ്ഗഢിലെ ബിജാപൂർ ജില്ലയിലാണ് സംഭവം. രണ്ട് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. സൈനികർ സഞ്ചരിച്ച കുഴിബോംബ് സംരക്ഷിത വാഹനം തകർത്തായിരുന്നു ആക്രമണം. നവംബർ 12ന് ബിജാപൂർ ഉൾപ്പെടെയുള്ള മാവോയിസ്റ്റ് ബാധിത മേഖലകളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം. തിരഞ്ഞെടുപ്പിനെതിരെ പ്രദേശത്ത് മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചിരുന്നു. സി.ആർ.പി.എഫിന്റെ 168ാം ബറ്റാലിയണിലെ നാല് ജവാൻമാരാണ് വീരമൃത്യു വരിച്ചത്.