malabar
MALABAR

കോഴിക്കോട്: ദീപാവലി, മലബാർ ഗ്രൂപ്പിന്റെ 25-ാം വാർഷികാഘോഷം എന്നിവയോട് അനുബന്ധിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഒരുക്കിയ പുത്തൻ ആഭരണ ഡിസൈനുകളുടെ ശേഖരം ബ്രാൻഡ് അംബാസഡറും ബോളിവുഡ് താരവുമായ കരീന കപൂർ പുറത്തിറക്കി. സ്വർണം, ഡയമണ്ട്, പ്രഷ്യസ് സ്‌റ്റോൺ എന്നിവയിൽ തീർത്ത 200ഓളം പുതിയ ആഭരണ ഡിസൈനുകളാണ് ശേഖരത്തിലുള്ളത്. വിവിധ സംസ്‌കാരങ്ങൾ പിന്തുടരുന്നവരുടെ താത്പര്യങ്ങളെ ഒരുപോലെ തൃപ്‌തിപ്പെടുത്തുന്ന ആഭരണ ഡിസൈനുകളാണിവ.

പ്രായഭേദമന്യേ ഏവർക്കും ധരിക്കാമെന്ന പ്രത്യേകതയുമുണ്ട്. ദീപാവലി ആഘോഷ വേളയിൽ മലബാർ ഗോൾഡ് ഷോറൂമുകളിൽ നിന്ന് 10,000 രൂപയ്‌ക്ക് സ്വർണം വാങ്ങുമ്പോൾ ഒരു സ്വർണനാണയം സമ്മാനമായി നേടാം. 10,000 രൂപയ്ക്ക് വജ്രാഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടു സ്വർണനാണയങ്ങൾ ലഭിക്കും. നവംബർ 25വരെയാണ് ഓഫർ കാലാവധി. ആഭരണങ്ങൾക്ക് ആജീവനാന്ത സൗജന്യ മെയിന്റനൻസ്, ഒരു വർഷത്തേക്ക് സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ, ബൈബാക്ക് ഗ്യാരന്റി എന്നീ മൂല്യാധിഷ്‌ഠിത സേവനങ്ങളും മലബാർ ഗോൾഡ് നൽകുന്നുണ്ട്.