maoist-attack-

ബീജാപൂർ: ചത്തീസ്ഗഡിലെ ബീജാപൂരിൽ സൈനിക വാഹനത്തിനുനേരെയുണ്ടായ മാവോയിസ്റ്ര് ആക്രമണത്തിൽ നാല് സി.ആർ.പി.എഫ് ജവാൻമാർ വീരമൃത്യു വരിച്ചു. രണ്ടു ജവാൻമാർക്ക് പരിക്കേറ്റു. സൈനികർ ഉപയോഗിച്ചിരുന്ന കുഴിബോംബുകൾ കണ്ടെത്തുന്ന വാഹനവും മാവോയിസ്റ്റുകൾ തകർത്തു. നവംബർ 12ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്. ഛത്തീസ്ഗഡ് അസംബ്ലി തിരഞ്ഞെടുപ്പിൽ ബീജാപൂർ, ബസ്തർ, കങ്കർ, സുക്മ, ഡണ്ഡേവാഡ ഉൾപ്പെടെയുള്ള മാവോയിസ്റ്റ് സ്വാധീന മേഖലകളിൽ ആദ്യഘട്ടത്തിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ മറ്റു സീറ്റുകളിലേക്ക് നവംബർ 20നും വോട്ടെടുപ്പു നടക്കും. ഡിസംബർ 11നാണ് വോട്ടെണ്ണൽ.