മക്കാലൻ: സിറോ മലബാർ ദേശീയ കൺവൻഷനിൽ പരമാവധി പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് ഷിക്കാഗോ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് ആഹ്വാനം ചെയ്തു. അടുത്ത വർഷം ഓഗസ്റ്റ് ഒന്നു മുതൽ നാലു വരെ ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവൻഷന്റെ മക്കാലൻ ഡിവൈൻ മേഴ്സ് സീറോ മലബാർ കാത്തലിക് ദേവാലയത്തിലെ രജിസ്‌ട്രേഷൻ കിക്കോഫ് ചടങ്ങിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ബാബു കണ്ടോത്തിൽ നിന്ന് ആദ്യ രജിസ്‌ട്രേഷൻ സ്വീകരിച്ചു കൊണ്ട് മാർ അങ്ങാടിയത്ത് രജിസ്‌ട്രേഷൻ കക്കോഫ് ഉദ്ഘാടനം ചെയ്തു. പ്രഥമ റാഫിൾ ടിക്കറ്റ് വജോ വർക്കി (വാൾസ്ട്രീറ്റ് ഹോൾസെയിൽ ലെൻഡർ എൽ.എൽ.സി) സ്വീകരിച്ചു.
ഇടവക കോ ഓർഡിനേറ്റർ ജോസഫ് ബിജു സ്വാഗതം ആശംസിച്ചു. ബാബു മാത്യു പുല്ലാട്ട്, ഫിനാൻസ് ചെയർമാൻ ബോസ് കുര്യൻ, ഫിനാൻസ് കമ്മിറ്റി അംഗം ബാബു വെണ്ണാലിൽ, കൺവെൻഷൻ ജോയിന്റ് സെക്രട്ടറി പ്രിൻസ് ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു. കൺവൻഷന്റെ ഇടവകതല കോ ഓർഡനേറ്റർമാരായ ജോസഫ് ബിജു, ആന്റണി മാത്യു, മനോജ് മൈക്കിൾ, ജെറിൻ ജോസഫ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൺവെൻഷൻ കിക്കോഫനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ സിസ്റ്റർ ആൽഫിൻ എം.എസ്.എം.ഐ യുടെ സന്യാതവ്രതത്തിന്റെ രജതജൂബിലിയും ആഘോഷിച്ചു. സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.