കൊൽക്കത്ത : ചരിത്രത്തിന്റെ ഭാഗമാകാൻ പോവുകയാണ് സൈഫ ഖതുൺ. മുൻപ് ഒരിക്കൽ പോലും സ്കൂളിൽ പോകാത്ത സൈഫ പത്താം ക്ലാസ് പരീക്ഷയെഴുതാൻ പശ്ചിമ ബംഗാൾ സെക്കൻഡറി ബോർഡിന്റെ അനുമതി നേടി. സൈഫയ്ക്ക് പന്ത്രണ്ട് വയസ് മാത്രമുള്ളതും അപൂർവ്വതയായി. പശ്ചിമ ബംഗാൾ സെക്കൻഡറി ബോർഡ് നടത്തിയ യോഗ്യത പരീക്ഷയിൽ ജയിച്ചാണ് സൈഫ ബോർഡ് പരീക്ഷ എഴുതാൻ അർഹയായത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയ്ക്കുള്ള അദ്യ സംഭവമാണിതെന്നും പശ്ചിമ ബംഗാൾ സെക്കൻഡറി ബോർഡ് പ്രസിഡന്റ് കല്ല്യാൺമോയി ഗാംഗുലി പറഞ്ഞു.
പശ്ചിമ ബംഗാൾ സെക്കൻഡറി ബോർഡിന്റെ പത്താം ക്ലാസ് പരീക്ഷയെഴുതാനുള്ള കുറഞ്ഞ പ്രായപരിധി 14 വയസാണെന്നിരിക്കെയാണ് യോഗ്യത പരീക്ഷയിലുടെ സൈഫ അർഹത നേടിയത്. 52 ശതമാനം മാർക്കാണ് യോഗ്യത പരീക്ഷയിൽ സൈഫ നേടിയത്.