vs-achudhandan

ആലപ്പുഴ: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പട്ടെ ആർ.എസി.എസിനെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷവിമർശമവുമായി ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്നും ഇവർക്ക് പിന്നാലെ രണ്ടാം വിമോചന സമരം എന്ന സ്വപ്നവുമായി കോൺഗ്രസ് നടക്കുകയാണെന്നും വി.എസ് പറഞ്ഞു.

വയലാറിൽ പുന്നപ്ര- വയലാ‌ർ രക്തസാക്ഷി വാരാചാരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുന്നതിനിടയിലാണ് വി.എസ് ഇക്കാര്യം വ്യക്തമാക്കിയത്. ദുരാചാരങ്ങളെ സംരക്ഷിക്കാൻ സ്ത്രീകളെ കവചമാക്കരുതെന്നും ഇന്ത്യയിൽ ജനാധിപത്യം നിലവിൽ വന്നത് പന്തളം കൊട്ടാര പ്രതിനിധികൾ അറിഞ്ഞിട്ടില്ലെന്നും വി.എസ് പരിഹസിച്ചു.