വാഷിംഗ്ടൺ: അമേരിക്കയിലെ പിറ്റ്സ്ബർഗിലെ ജൂത സിനഗോഗിനു സമീപമുണ്ടായ വെടിവയ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. അജ്ഞാത തോക്കുധാരി എത്തി ആളുകൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഇയാൾ പൊലീസിൽ കീഴടങ്ങി. പൊലീസ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റതായും ചില രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീകരാക്രമണമാണോ എന്ന കാര്യം വ്യക്തമായിട്ടില്ല. പ്രദേശത്ത് ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവം നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശം നൽകിയെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
രാവിലെ തിരക്കേറിയ സമയത്തായിരുന്നു വെടിവയ്പ് നടന്നത്.
അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ, സാസ്കാരിക നേതാക്കളുടെ വിലാസത്തിൽ ഒരാഴ്ചയായി തുടരുന്ന ബോംബ് സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ സംഭവത്തെ ഏറെ ഗൗരവത്തോടെയാണ് യു.എസ് വിലയിരുത്തുന്നത്.