shooting

പിറ്റ്‌സ്ബർഗ് : തപാൽ ബോംബുകൾക്ക് പിറകെ അമേരിക്കയെ പിടിച്ചു കുലുക്കി പെൻസിൽവാനിയയിലെ പിറ്റ്‌സ്ബർഗ് നഗരത്തിൽ വെടിവയ്പ്പ്. വെടിവയ്പ്പിൽ 8 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. രണ്ട് പൊലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സ്ഥലത്തെ ട്രീ ഓഫ് ലൈഫ് സിനഗോഗിൽ എത്തിയവർക്ക് നേരെയാണ് അക്രമി വെടിയുതിർത്തത്.

മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. വെടിവയ്പ്പിനു ശേഷം അക്രമി കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസിനു നേരെയും അക്രമി വെടിവച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡ‌ന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.