-a-padmakumar

തിരുവനന്തപുരം:ശബരിമല വിഷയവുമായി ബന്ധപ്പെട്ട് രാജിവയ്ക്കുമെന്ന വാർത്തകളിൽ പ്രതികരിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ രംഗത്ത്. താൻ രാജിവയ്ക്കുമെന്ന വാർത്തകൾ വ്യാജമാണെന്ന് പത്മകുമാർ പറഞ്ഞു. വ്യാജ വാർത്തകൾക്ക് പിന്നിൽ ബോ‌ർഡിനെ തകർക്കാനുള്ള അജൻഡയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല വിവാദവുമായി ബന്ധപ്പെട്ട് പത്മകുമാറിനെ സർക്കാർ ഒറ്റപ്പെടുത്തുകയാണെന്നും സി.പി.ഐ പ്രതിനിധിയായ മെമ്പർ ശങ്കർദാസിനെ മുൻനിറുത്തി ബോർഡ് പ്രസിഡന്റിന്റെ നീക്കളെല്ലാം നിഷ്‌ഫലമാക്കുയാണ് സർക്കാരെന്ന് ദേവസ്വം ബോർഡിലെ ഒരു വിഭാഗം ജീവനക്കാർ ആരോപിച്ചിരുന്നു. കൂടാതെ ശബരിമല വിഷയത്തിൽ സർക്കാരിന്റെയും പ്രസിഡന്റിന്റെയും അഭിപ്രായവ്യത്യാസം പരസ്യമായിരുന്നു. ഇതോടെ ബോർഡിലും സി.പി.എമ്മിലും അദ്ദേഹം ഒറ്റപ്പെട്ടതോടെ അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹം പരന്നിരുന്നു.