മട്ടന്നൂർ : ബി.ജെ.പി ദേശീയാദ്ധ്യക്ഷൻ അമിത് ഷായ്ക്ക് പിന്നാലെ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂർ വിമാനത്താവളത്തിൽ ഉദ്ഘാടന തീയതിയ്ക്ക് മുമ്പേ ഇറങ്ങും. തലശേരി–മാഹി ബൈപാസ് നിർമാണം ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ഇരുവരും എത്തുന്നത്.
ആറ് പേർക്കു യാത്ര ചെയ്യാവുന്ന ബീച്ച് ക്രാഫ്റ്റിന്റെ പ്രീമിയർ 1 എ വിമാനമാണ് മുഖ്യമന്ത്റിയുടെ യാത്രയ്‌ക്കായി സജ്ജമാക്കുന്നത്. കൊച്ചിയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ കണ്ണൂരിലെത്തി ചടങ്ങിന് ശേഷം വൈകിട്ട് ആറുമണിയോടെ തിരികെ തിരുവനന്തപുരത്തേക്കു തിരിക്കാനാണു മുഖ്യമന്ത്രിയുടെ പരിപാടി.