മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ജനസ്വാധീനം വർദ്ധിക്കും, മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കും, വിവിധങ്ങളായ പ്രവർത്തനങ്ങൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കുടുംബത്തിൽ സമാധാന അന്തരീക്ഷം, ആരോഗ്യം തൃപ്തികരമായിരിക്കും. ലക്ഷ്യപ്രാപ്തി നേടും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പുതിയ വ്യാപാരം തുടങ്ങും, യാത്രകൾ സഫലമാകും, ഗൃഹോപകരണങ്ങൾ വാങ്ങും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വ്യവസ്ഥകൾ പാലിക്കും, മത്സരങ്ങളിൽ വിജയം, പദ്ധതികൾ ആസൂത്രണം ചെയ്യും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അർപ്പണ മനോഭാവം, ശരിയായ ആശയങ്ങൾ, അനുകൂല സാഹചര്യങ്ങൾ.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സന്മാർഗ പ്രവർത്തനങ്ങൾ, സർവകാര്യ വിജയം, സേവന സാമർത്ഥ്യം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആദരണീയ സ്ഥാനം ലഭിക്കും, സമന്വയ സമീപനം, യാഥാർത്ഥ്യ ബോധമുണ്ടാവും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പ്രവർത്തനക്ഷമത വർദ്ധിക്കും, ആവശ്യങ്ങൾ പരിഹരിക്കും, ധനനിക്ഷേപം നടത്തും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പ്രതീക്ഷകൾ സഫലമാകും, ഉദ്യോഗ മാറ്റം, ദുഃഖസ്മരണകളെ അതിജീവിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
ഈശ്വരപ്രാർത്ഥനകളാൽ വിജയം, പരമാവധി പ്രയത്‌നിക്കും, തൊഴിൽ പുരോഗതി.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സത്യസന്ധമായി പ്രവർത്തിക്കും, സത്സംഭാഷണ ശൈലി, അനുകൂല സാഹചര്യങ്ങൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ലക്ഷ്യപ്രാപ്തി നേടും, സുവ്യക്തമായ നിലപാടുകൾ, പ്രായോഗിക വിജ്ഞാനം ഉണ്ടാകും.