star-fruit

ചതുരപ്പുളി അഥവാ സ്റ്റാർ ഫ്രൂട്ടിന് ആരാധകർ ഏറെയുണ്ട്. വിറ്റാമിൻ സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ, ഫൈബർ എന്നിവയുടെ കലവറയാണിത്. കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്, മഗ്‌നീഷ്യം, ജീവകം എ ,ഓക്‌സലിക് ആസിഡ് , ഇരുമ്പ് എന്നീ ഘടകങ്ങളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.


ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദഹന സംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും പ്രതിവിധിയാണ്. വൃക്ക സംബന്ധമായ അസുഖമുള്ളവർക്ക് ഈ പഴം കഴിക്കരുത്. ഇതിൽ അടങ്ങിയിരിക്കുന്ന കാർബോക്‌സിമിനും ഓക്‌സാലിക് ആസിഡും കിഡ്‌നിയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അതിനാൽത്തന്നെ ചതുരപ്പുളി അമിതമായി ഉപയോഗിക്കുന്നതും നന്നല്ല.


ഇത് കഴിക്കുന്നത് മുടി വളർച്ച ത്വരിതപ്പെടുത്തും. സോഡാപുളി , വൈരപ്പുളി എന്നീ പേരുകളിലും സ്റ്റാർ ഫ്രൂട്ട് അറിയപ്പെടുന്നു. സർബത്, വൈൻ, ജാം, ജെല്ലി, അച്ചാറുകൾ, ജ്യൂസ്എന്നിവ ചതുരപ്പുളി ഉപയോഗിച്ച് തയാറാക്കാം.