vasudevan

തിരുവനന്തപുരം: ദേശീയ അവാർഡ് ജേതാവായ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ അച്ഛൻ അച്ഛൻ കെ. വാസുദേവൻ നായർ (78) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പുലർച്ചെ ഒരു മണിയോടെ കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് വെഞ്ഞാറമൂട്ടിലെ വീട്ടിൽ നടക്കും. വിലാസിനിയാണ് പരേതന്റെ ഭാര്യ.

വി.വി.സജി (ഇന്ത്യൻ ആർമി)​,​ സുജാത എന്നിവരാണ് മറ്റു മക്കൾ.