st-george-file-photo

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ കോതമംഗലം സെന്റ് ജോർജിന് കിരീടം. കായികമേളയുടെ ചരിത്രത്തിൽ ഇത് പത്താം തവണയാണ് സെന്റ് ജോർജ് കിരീടം ചൂടുന്നത്. 2014ന് ശേഷം ആദ്യമായാണ് സെന്റ് ജോർജ് കിരീടം നേടുന്നത്. രണ്ടാംസ്ഥാനത്തുള്ള പാലക്കാടിന് 130 പോയിന്റാണുള്ളത്. 77 പോയിന്റോടെ കോഴിക്കോട് മൂന്നാംസ്ഥാനത്ത് തുടരുന്നു.

192 പോയിന്റുമായി കുതിപ്പ് തുടരുന്ന എറണാകുളത്തിന്റെ മെഡൽ പട്ടികയിൽ ഇതുവരെ 22 സ്വർണവും 21 വെള്ളിയും 14 വെങ്കലവും ഉണ്ട്. 15 സ്വർണവും 11 വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ 130 പോയിന്റുമായി കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ പാലക്കാട് തൊട്ടുപിന്നിലുണ്ട്.

കോഴിക്കോട് (ആറ് സ്വർണവും 10 വെള്ളിയും എട്ട് വെങ്കലവും ഉൾപ്പടെ 77), തിരുവനന്തപുരം (എട്ട് സ്വർണവും നാല് വെള്ളിയും 10 വെങ്കലവും ഉൾപ്പടെ 67), തൃശൂർ (അഞ്ച് സ്വർണവും എട്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പടെ 54) ജില്ലകളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ. കോട്ടയം (മൂന്ന് സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം ഉൾപ്പെടെ 36).