joy-mathew

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. പൊലീസ് നാമജപത്തിനിറങ്ങിയവരെ അറസ്റ്റ് ചെയ്യുന്നതിനേക്കാൾ പ്രാധാന്യം ആശ്രമം തീവച്ച് നശിപ്പിച്ചവർക്ക് നൽകണം. അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയക്കുന്നവരാണ് യഥാർത്ഥ മനുഷ്യനെ ഭയക്കുന്നവരെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. സന്ദീപാനന്ദഗിരിയുടെ നേരെ നടന്ന പോലുള്ള ആക്രമണങ്ങൾ ഭാവിയിൽ ഇല്ലാതാകണമെങ്കിൽ ഇത്തരം അക്രമണങ്ങൾ നടത്തുന്ന പാർട്ടി ഗുണ്ടകളെമാത്രം അറസ്റ്റ് ചെയ്യാതെ അവരുടെ നേതാക്കളെ വിലങ്ങു വയ്ക്കുന്ന രീതിയിലേക്ക് നിയമപാലനം മാറണമെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ഭൂരിപക്ഷം ഹൈന്ദവ വിശ്വാസികളും ആശ്രമം ആക്രമണത്തിനെ അനുകൂലിക്കില്ലെന്നും അദ്ദേഹം കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയക്കുന്നവർ യഥാർത്ഥ മനുഷ്യനെ ഭയക്കുന്നവരാണ് .
നാമജപക്കാരെ തിരഞ്ഞു പിടിച്ചു അറസ്ര് ചെയ്യുന്നതിനെക്കാൾ
പ്രധാനം ആശ്രമം തീവെച്ചവരെ പിടികൂടുകയാണ് .
ഏതെങ്കിലും പത്ത് പാർട്ടി ഗുണ്ടകളെയല്ല അവരുടെ നേതാക്കളെത്തന്നെ
വിലങ്ങു വെക്കുന്ന രീതിയിലേക്ക് ഇനിയെങ്കിലും നിയമപാലനം ഉണരണം .
എല്ലാ രാഷ്ട്രീയ ഗുണ്ടാ പാർട്ടികൾക്കും ഇത് ബാധകമാവുന്ന കാലത്തേ
സന്ദീപാനന്ദഗിരി യുടെ നേരെനടന്ന ആക്രമണം
പോലുള്ള ഭീരുത്വ പ്രകടനങ്ങൾ ഇല്ലാതാവൂ .
ഭൂരിപക്ഷം ഹൈന്ദവ വിശ്വാസികളും ഇമ്മാതിരി ആക്രണത്തിനെ അനുകൂലിക്കും എന്ന് ഞാൻ കരുതുന്നില്ല .
സ്വാമി സാന്ദീപാനന്ദ ഗിരിക്ക് നേരെ നടന്ന അക്രമത്തെ ശക്തമായി അപലപിക്കുന്നു .
ചിന്താ സ്വാതന്ത്ര്യങ്ങൾക്ക്
എന്റെ ഐക്യദാർഢ്യം