സന്നിധാനം: ശബരിമലയിലെ മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരിക്ക് ഭീഷണി സന്ദേശം. ഫോണിലൂടെയും കത്ത് മുഖേനയുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. അനീഷിന്റെ പരാതിയെ തുടർന്ന് സന്നിധാനം പൊലീസ് കേസെടുത്തു.ഭീഷണിക്കത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്.
ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെ നടത്തിയ പ്രതിഷേധ സമരത്തോട് അനീഷ് നമ്പൂതിരി അനുകൂല നിലപാടാണ് സ്വീകരിച്ചത്. പരികർമികൾ നാമജപം നടത്തിയത് തെറ്റല്ലെന്നും അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അനീഷ് നമ്പൂതിരി പറഞ്ഞിരുന്നു. തന്റെ ഈ നിലപാടുകളായിരിക്കാം ഭീഷണി സന്ദേശത്തിന് പിന്നിലെന്ന് അനീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.