ചേരുവകൾ
കരിമീൻ........ രണ്ടെണ്ണം (വലുത്)
കുരുമുളക്..... രണ്ട് പിടി (പൊടിച്ചത്)
മുളക് പൊടി.... രണ്ട് ടേ.സ്പൂൺ
മഞ്ഞൾപ്പൊടി....... കാൽ ടീസ്പൂൺ
ഉപ്പ് ............. പാകത്തിന്
ഇഞ്ചി .... ഒരു ചെറിയ കഷ്ണം (ചതച്ചത്)
വെളുത്തുള്ളി ..... അഞ്ചല്ലി (ചതച്ചത്)
പെരുംജീരകപ്പൊടി...... ഒരു നുള്ള്
ചുവന്നുള്ളി....... മൂന്നെണ്ണം (ചതച്ചത്)
വെളിച്ചെണ്ണ........ ആവശ്യത്തിന്
കറിവേപ്പില........... ആവശ്യത്തിന്
മല്ലിയില........... ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം: കരിമീനിന്റെ തല അതിന് മുകളിൽ തന്നെ വച്ച് വൃത്തിയാക്കിയതിന് ശേഷം നന്നായി കഴുകി നടുകീറി ചേരുവകൾ കുഴച്ച് ഇതിന് മുകളിലും ഉള്ളിലും തേയ്ക്കുക. എന്നിട്ട് വെളിച്ചെണ്ണയിൽ ഒന്ന് വാട്ടിയെടുക്കുക. അതായത് ചെറുതായി ഒന്ന് വേവിച്ചെടുക്കുക. എന്നിട്ട് വാഴയിലയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിന് മുകളിൽ കരിമീൻ വെച്ച് ബാക്കിയുള്ള മസാലക്കൂട്ട് ഇതിൽ പൊതിഞ്ഞ് മുകളിൽ കുറച്ച് കൂടെ വെളിച്ചെണ്ണയും കറിവേപ്പിലയും മല്ലിയിലയും വിതറി ഇല മടക്കി ഒരു നോൺസ്റ്റിക്ക് പാനിൽ രണ്ട് ഭാഗവും നന്നായി വേവിച്ചെടുക്കുക. പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് വേണം വേവിക്കാൻ. പച്ചക്കുരുമുളക് ആണെങ്കിൽ ഒന്നുകൂടെ നന്നായിരിക്കും. ഓവൻ ഉണ്ടെങ്കിൽ ഓവനിൽ ഗ്രിൽ ചെയ്‌തെടുത്താൽ മതി. ചെറുനാരങ്ങ വച്ച് അലങ്കരിക്കാം.