ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മദൻ ലാൽ ഖുറാന അന്തരിച്ചു. 82 വയസായിരുന്നു. ശനിയാഴ്‌ച രാത്രി 11 മണിയോടെ കീർത്തിനഗറിലെ സ്വവസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഏറെ നാളായി ചികിത്സയിലായിരുന്നു ഖുറാന
1993 മുതൽ 96 വരെ ഡൽഹി മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. കൂടാതെ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 2003ലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ഡൽഹി ബി.ജെ.പി പ്രസിഡന്റ് സ്ഥാനത്തു നിന്നും ഖുറാന ഒഴിയുകയായിരുന്നു. 2004ൽ രാജസ്ഥാൻ ഗവർണർ പദവിയും അലങ്കരിച്ചു.
മഹാനായ നേതാവിനെയാണ് ഖുറാനയുടെ വിയോഗത്തിലൂടെ പാർട്ടിക്ക് നഷ്‌ടമായതെന്ന് ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ മനോജ് തിവാരി പ്രതികരിച്ചു.