vijaysethupathi

തൊട്ടതെല്ലാം പൊന്നാക്കി തമിഴകത്തിൽ തരംഗം തീർക്കുകയാണ് മക്കൾ സെൽവം വിജയ് സേതുപതി. അടുത്തിടെ പുറത്തിറങ്ങിയ 96എന്ന ചിത്രം പ്രമേയം കൊണ്ടും ജനപ്രീതി കൊണ്ടും സൂപ്പർ ഹിറ്റായി മാറികഴിഞ്ഞു. ഇപ്പോഴിതാ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സൂപ്പർ ഡീലക്‌സ് എന്ന സിനിമയിലൂടെയും പ്രേക്ഷകനെ അമ്പരപ്പിക്കുകയാണ് വിജയ് സേതുപതി.

ചിത്രത്തിന്റെ ഒരു ലൊക്കേഷൻ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗം തീർക്കുന്നത്. സാരിയുടുത്ത് ട്രാൻസ് ജെൻഡർ വേഷത്തിൽ നിൽക്കുന്ന വിജയ് സേതുപതി നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ശിൽപ്പ എന്നാണ് വിജയുടെ കഥാപാത്രത്തിന്റെ പേര്. പ്രശസ്‌ത സംവിധായകൻ ത്യാഗരാജൻ കുമാരരാജയാണ് സൂപ്പർ ഡീലക്‌സ് ഒരുക്കുന്നത്. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും ചിത്രത്തിൽ വിജയ്‌ക്കൊപ്പം അഭിനയിക്കുന്നുണ്ട്.

യുവൻ ശങ്കർരാജ സംഗീതം നിവഹിക്കുന്ന ചിത്രത്തിന്റെ കാമറാ പി സി ശ്രീറാമിന്റേതാണ്. അടുത്ത വർഷമാണ് റിലീസ്.