yatra

കൊച്ചി: കായൽ ഭംഗി നുകർന്ന് വ്യത്യസ്ഥമായ മത്സ്യരുചികളറിഞ്ഞ് ഒരു ദിവസം ചെലവഴിക്കാം. മത്സ്യഫെഡാണ് പുത്തൻ യാത്രാപാക്കേജ് ഒരുക്കുന്നത്.

ഞാറയ്ക്കൽ മുതലങ്ങ് പൂത്തോട്ട പാലായ്ക്കരി വരെയാണ് സഞ്ചാരം. മത്സ്യഫെഡിന്റെ പൂത്തോട്ട പാലായ്ക്കരി, മാലിപ്പുറം, ഞാറക്കൽ അക്വാ ടൂറിസം കേന്ദ്രങ്ങളും ഉൾപ്പെടും.

 പ്രാതൽ മുതൽ നാല് നേരം ഭക്ഷണമുണ്ട്.

 15 അംഗ ഗ്രൂപ്പായാണ് യാത്ര. മിനിമം എട്ടുപേർ വേണം.

 എ.സി ടെമ്പോ ട്രാവലറിലാണ് മൂന്നു കേന്ദ്രങ്ങളിലേക്കും എത്തിക്കുക.

 ഗൈഡിന്റെ സഹായവുമുണ്ടാകും.

 ഭൂമിക പാക്കേജ്:

രാവിലെ 8.30 ന് ഞാറയ്ക്കൽ അക്വാ ടൂറിസം സെന്ററിലെ ഏറുമാടത്തിലുള്ള പ്രാതലിന് ശേഷം യാത്ര. 10.30 വരെ മുളംകുടിൽ വിശ്രമം, ചൂണ്ടയിടൽ, കുട്ട വഞ്ചി, കൈതുഴ വഞ്ചി, പെഡൽ ബോട്ട്, വാട്ടർ സൈക്കിൾ, കയാക്കിംഗ് എന്നിവ. ശേഷം പാലായ്ക്കരി ജലവിനോദ സഞ്ചാര കേന്ദ്രത്തിലേക്ക്. മത്സ്യകന്യക കാഴ്ചയ്ക്ക് ശേഷം ഫാമിലെ കരിമീൻ, ചെമ്മീൻ, ഞണ്ട് തുടങ്ങിയ വിഭവങ്ങളോടു കൂടിയ വിഭവ സമൃദ്ധമായ ഊണ്.
തുടർന്ന് ശിക്കാരി ബോട്ട് യാത്ര, കെട്ടുവള്ളം മ്യൂസിയം, കുട്ടികളുടെ പാർക്ക് സന്ദർശനം. തുടർന്ന് മാലിപ്പുറം അക്വാ ടൂറിസം സെന്ററിലേക്ക്. പൂമീൻ ചാട്ടം കണ്ട ശേഷം കണ്ടൽ പാർക്കിൽ വിശ്രമം. ചാപ്പാ ബീച്ചിൽ സൂര്യാസ്തമയ കാണാം. തിരികെ ഞാറക്കൽ അക്വാ സെന്ററിലെത്തും.

 നിരക്കിങ്ങനെ:
ഒരാൾക്ക് 4000 രൂപ. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യം. നവംബർ 30 വരെ നിരക്കിൽ ഇളവുണ്ട്.

 വിവരങ്ങൾക്ക് : 0484 249 3864