പാലക്കാട്: പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ ഒന്നുകൂടി തകർക്കുകയെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. . കേന്ദ്രം നിഷേധാത്മക നിലപാട് തുടർന്നാലും പുനർനിർമ്മാണ നടപടികളുമായി കേരളം മുന്നോട്ട് പോകുമെന്നും പിണറായി പറഞ്ഞു. പാലക്കാട് സാംബശിവൻ സ്‌മാരക പുരസ്‌കാരം പാലോളി മുഹമ്മദ്കുട്ടിക്ക് സമ്മാനിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിങ്ങൾ അങ്ങനെ പുനർനിമ്മിക്കേണ്ട എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ തകരണമെന്ന് ആരൊക്കെ ആഗ്രഹിച്ചാലും കേരളത്തെ പുനർനിർമ്മിക്കുക തന്നെ ചെയ്യും. കേരളത്തിന് സഹായം ലഭ്യമാക്കാതിരിക്കാനാണ് കേന്ദ്ര നീക്കമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.