ആരോഗ്യത്തിന് ഗുണകരമായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് പിസ്തയിൽ. കാൽസ്യം, അയേൺ, സിങ്ക്, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം എന്നിവയ്‌ക്ക് പുറമെ വൈറ്റമിൻ എ, ബി 6, വൈറ്റമിൻ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിൻ, ഡയറ്റെറി ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻ തുടങ്ങിയ ഘടകങ്ങളും ഇതിലുണ്ട്.
പിസ്തയിലടങ്ങിയിട്ടുള്ള വിറ്റാമിൻ ബി 6 രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂടാൻ സഹായിക്കും. മസ്തിഷ്‌കത്തിന്റെ പ്രവർത്തനം ശക്തമാകും.ഇതിലെ വൈറ്റമിൻ ബി 6 രോഗപ്രതിരോധശേഷി നൽകുന്നു. ആർജിനൈൻ, വൈറ്റമിൻ ഇ എന്നിവ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. കൊളസ്‌ട്രോൾ കുറയ്ക്കുന്നതു വഴിയും ഹൃദയാരോഗ്യം സംരക്ഷിക്കും.
തടി കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റെറി ഫൈബർ ഇതിലുണ്ട്. ഇത് ദഹന പ്രക്രിയ സുഗമമാക്കും. വിശപ്പ് കുറയ്ക്കും. ലുട്ടീൻ ,സിയാക്സാന്തിൻ എന്നീ രണ്ട് ആന്റിഓക്സിഡന്റുകൾ അന്ധതയെ പ്രതിരോധിക്കും. പിസ്തയിലടങ്ങിയിരിക്കുന്ന ഫോസ്‌ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റി ഗ്ലൂക്കോസിന്റെ അളവ് നിലനിറുത്തും. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിച്ച് യുവത്വം നിലനിറുത്തും