g-sudhakaran

പന്തളം: അടിവസ്ത്രമിടാത്ത ശാന്തിമാർ സദാചാരം പഠിപ്പിക്കേണ്ടെന്ന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാർ വർമ. പൂജാരിമാർക്ക് അടിവസ്ത്രം ഇല്ലെന്നാണ് മന്ത്രിയുടെ കണ്ടെത്തൽ. ഇക്കാര്യത്തിലൂടെ ഒരു കാര്യം മനസിലായി. ഒന്നുകിൽ അദ്ദേഹത്തിന് അതില്ല. അതല്ലെങ്കിൽ നാട്ടിലുള്ള എല്ലവരുടെയും അദ്ദേഹം പരിശോധിച്ച് കാണുമെന്നും അദ്ദേഹം പരിഹസിച്ചു.

പൂജാരിമാർക്ക് അടിവസ്ത്രം ഉണ്ടോയെന്ന് പരിശോധിക്കുന്ന പണി കൂടി മന്ത്രിക്കുണ്ടെന്ന് ഇപ്പോഴാണ് മനസിലായതെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ജനപ്രതിനിധികൾ എല്ലാവരെയും ഒരുപോലെ കാണമെന്ന് ശശികുമാർ പറഞ്ഞു. ആറ് കോടി ജനങ്ങളേക്കാൾ വലുതാണ് നാല് ജഡ്ജിമാരുടെ ഉത്തരവ് എന്ന് കരുതുന്ന ഭരണാധികാരികളാണ് കേരളത്തിൽ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.