-madhusoodanan-nair

ലണ്ടൻ: കവി മധുസൂദനൻ നായർക്കു ബ്രിട്ടനിലെ പ്രമുഖ സാംസ്‌കാരിക സംഘടന ആയ കലയുടെ 'കല പുരസ്‌കാരം' സമ്മാനിച്ചു. ഹാർട്ട്ഫോർഡ് ഷെയറിൽ കല വാർഷിക പരിപാടിയിൽ വച്ച് സംഘടനയുടെ പ്രസിഡന്റ് ശാന്ത കൃഷ്ണമൂർത്തിയാണ് പുരസ്‌കാരം സമ്മാനിച്ചത്.

50,​000 രൂപയടങ്ങിയ ഈ പുരസ്‌കാരം ബ്രിട്ടനിൽ ഒരു മലയാള സാംസ്‌കാരിക സംഘടന നൽകുന്ന ഏറ്റവും വലിയ അവാർഡാണ്. ഇതിനു മുൻപ് ഈ അവാർഡു ലഭിച്ചത് നെല്ലിയോട് വാസുദേവൻ നമ്പൂതിരി, മാർഗി മധു, ഏറ്റുമാനൂർ കണ്ണൻ, കുടമാളൂർ ജനാർദ്ദനൻ, എന്നിവർക്കാണ്. മധുസൂദനൻ നായരുടെ 'നാറാണത്ത് ഭ്രാന്തൻ' 'വില്വമംഗലം' എന്നീ കവിതകളുടെ ദൃശ്യാവിഷ്‌കാരവും വാർഷിക പരിപാടിയിൽ ഉണ്ടായിരുന്നു.