-news-at-8pm

1. ശബരിമല സ്ത്രീപ്രവേശനത്തിലെ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി തെറ്റിദ്ധാരണ പരുത്തുന്നു എന്ന് മുഖ്യമന്ത്രി. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷൻ കാര്യം മനസിലാക്കുന്നില്ല. അമിത് ഷായുടെ വാക്ക് കേട്ട് ആർ.എസ്.എസുകാർ കളിക്കാൻ വന്നാൽ അത് വല്ലാത്ത കളിയാകും എന്നും മുഖ്യൻ


2. ശബരിമലയിലെ അക്രമ സംഭവങ്ങളിൽ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത് ഭക്തതരെ അല്ല ക്രമിനലുകളെ എന്ന് മുഖ്യമന്ത്രി. അറസ്റ്റ് ചെയ്തത് വിശ്വാസികളെ എന്ന് ചില മാദ്ധ്യമങ്ങൾ വരുത്തി തീർക്കാൻ ശ്രമിക്കുന്നു. ക്രിമനലുകളെ സംഘപരിവാർ ശബരിമലയിലേക്ക് റിക്രൂട്ട് ചെയ്യുന്നു. വിശ്വാസികൾക്ക് ആരാധന സൗകര്യം ഒരുക്കണം എന്നതാണ് സർക്കാർ നിലപാട്. അക്രമത്തിന്റെ വേദിയായി ശബരിമലയെ മാറ്റാൻ ഇനി അനുവദിക്കില്ലെന്ന് മുഖ്യൻ. സന്നിധാനത്ത് അധിക സമയം തങ്ങാൻ അനുവദിക്കില്ല. ഇത്തരം ക്രമീകരണങ്ങൾ ഭക്തരെ സഹായിക്കാൻ എന്നും പ്രതികരണം


3. കേരള സർക്കാരിനെ താഴെ ഇറക്കും എന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് എതിരെ സി.പി.എം പൊളിറ്റ് ബ്യൂറോ. സർക്കാരിനെ താഴെയിടുമെന്ന പ്രസ്താവന ജനാധിപത്യ വിരുദ്ധം. കേരളത്തിലെ ജനങ്ങൾ പിന്തിരിപ്പൻ കക്ഷികളെ ചെറുത്ത് തോൽപ്പിക്കണം. അക്രമം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ എടുത്ത നടപടികളെ പിന്തുണയ്ക്കുന്നു എന്നും പി.ബി


4. ബി.ജെ.പി ദേശീയ അധ്യക്ഷൻ, കേരളത്തിന്റെ മനസറിയാതെ വർഗീയ വാചക കസർത്ത് നടത്തി കയ്യടി നേടാൻ ശ്രമിക്കുന്നു എന്ന് വി.എസ് അച്യുതാനന്ദൻ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തട്ടിപ്പ് ഇവിടെ ചിലവാകില്ല. ശബരിമലയിൽ സ്ത്രീകൾ കയറണം എന്ന് ഉത്തരേന്ത്യയിൽ ഇരിക്കുമ്പോൾ നിലപാട് എടുക്കുന്ന ബി.ജെ.പി കേന്ദ്ര നേതൃത്വം, കേരളത്തിൽ എത്തുമ്പോൾ സമരത്തിന് ആഹ്വാനം ചെയ്യുന്നു. ബി.ജെ.പിയുടെ ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയും എന്നും വി.എസ്


5. നിയമസഭയെ താഴെ ഇറക്കും എന്ന് പ്രഖ്യാപിച്ച ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് എതിരെ പരസ്യ വിമർശനവുമായി പ്രതിപക്ഷവും. അമിത് ഷാ കലാപത്തിന് ആഹ്വാനം ചെയ്യുക ആണ് എന്ന് രമേശ് ചെന്നിത്തല. പിണറായിയെ ജനങ്ങൾ താഴെ ഇറക്കും. എന്നാൽ അതിന് ബ്ി.ജെ.പിയ്ക്ക് ശക്തി ഇല്ലെന്നും ആക്ഷേപം.


6 കൊച്ചിയിൽ വാർത്താ സമ്മേളനത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. കൊച്ചി സിറ്റി പൊലീസ് സംഘം തിരുവനന്തപുരം നന്ദാവനത്തുള്ള ഫ്‌ളാറ്റിലെത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. നേരത്തെ കലാപത്തിന് ആഹ്വാനം നൽകിയതിന് രാഹുൽ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. രക്തം ചിന്തിപ്പിച്ച് പോലും ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു എന്നായിരുന്നു രാഹുലിന്റെ പരാമർശം


7. രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ട പരാമർശമാണ് രാഹുൽ ഈശ്വർ നടത്തിയത് എന്നായിരുന്നു വിവാദ പ്രസ്താവനയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചിരുന്നത്. എന്നാൽ പിന്നീട് രക്തം ചിന്തിക്കാനുള്ള പദ്ധതി മറ്റ് ചിലർക്കായിരുന്നു എന്നും താൻ ഇടപെട്ട് അത് തടയുകയായിരുന്നു എന്നും രാഹുൽ മലക്കം മറിഞ്ഞു. പമ്പയിലും സന്നിധാനത്തും വിശ്വാസികളെ തടഞ്ഞതിന് അറസ്റ്റിലായ രാഹുൽ ഒരാഴ്ചയോളം ജയിലിൽ കഴിഞ്ഞതിന് ശേഷം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. നാളെ ജാമ്യാപേക്ഷ നൽകുമെന്ന് രാഹുലിന്റെ ഭാര്യ ദീപ രാഹുൽ ഈശ്വർ.


8. സ്‌കൂൾ കായിക മേളയിൽ എറണാകുളം ചാമ്പ്യന്മാർ. 253 പോയിന്റാണ് ജില്ല നേടിയത്. 196 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനം നേടിയപ്പോൾ101 പോയിന്റുമായി തിരുവനന്തപുരമാണ് മൂന്നാം സ്ഥാനത്ത്. 62ാമത് സ്‌കൂൾ കായിക മേളയിൽ 81 പോയിന്റുകളുമായി എറണാകുളം കോതമംഗലം സെന്റ് ജോർജ് ചാമ്പ്യന്മാർ ആയപ്പോൾ പാലക്കാട് കല്ലടി സ്‌കൂളിന് 2ാം സ്ഥാനം. കോതമംഗലം മാർ ബേസിൽ ആണ് മൂന്നാം സ്ഥാനത്ത്


9. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിൽ ആയവരുടെ എണ്ണം 3000 കടന്നു. 517 കേസുകളിലായി 3345 പേരാണ് ഇന്നലെ വരെ അറസ്റ്റിലായത്. 122 പേർ റിമാൻഡിൽ ആണ്. ശേഷിക്കുന്നവരെ ജാമ്യത്തിൽ വിട്ടയച്ചു. പൊതുമുതൽ നശിപ്പിച്ച കേസിൽ ആണ് കൂടുതൽ പേർ പിടിയിൽ ആയിരിക്കുന്നത് എന്ന് പൊലീസ്. ഏറ്റവും കൂടുതൽ പേർ അറസ്റ്റിൽ ആയത് കൊച്ചി റേഞ്ചിൽ


10. വാഹന ഗതാഗതം മുടക്കി എന്ന വകുപ്പിൽ നാമജപ ഘോഷയാത്രകളിൽ പങ്കെടുത്ത സ്ത്രീകളേയും അറസ്റ്റു ചെയ്തത് വലിയ വിവാദം ആയിരുന്നു. ഈ സാഹചര്യത്തിൽ അക്രമങ്ങൾ നടത്തിയവരെ മാത്രം അറസ്റ്റു ചെയ്താൽ മതി എന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്ര നിർദ്ദേശിച്ചു. കെ.എസ്.ആർ.ടി.സി ബസ് അടിച്ചു തകർത്തത് ഉൾപ്പെടെ പൊതു മുതൽ നശിപ്പിച്ച കേസിൽ അറസ്റ്റിലായവർക്ക് ജാമ്യം ലഭിക്കാൻ 10,000 രൂപ മുതൽ 13 ലക്ഷം രൂപ വരെ കെട്ടിവയ്ക്കണം


11. അതിനിടെ, ശബരിമല വിഷയത്തിൽ അമിത് ഷായെ തള്ളി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല സമരത്തിൽ ബി.ജെ.പിക്കൊപ്പം എസ്.എൻ.ഡി.പി ഇല്ലെന്ന് പ്രഖ്യാപനം. ബി.ഡി.ജെ.എസിനെ ആയിരിക്കും അമിത് ഷാ ഉദ്ദേശിച്ചത്. ഭക്തർക്ക് ഒപ്പം എസ്.എൻ.ഡി.പി ഉണ്ടാകും എങ്കിലും പ്രത്യക്ഷ സമരത്തിനില്ല. യുവതീ പ്രവേശനം സംബന്ധിച്ച വിധിക്ക് എതിരെ പുനപരിശോധനാ ഹർജി നൽകില്ലെന്നും വെള്ളാപ്പള്ളി