sunny-wayne

സെക്കന്റ് ഷോയിലെ കുരുടി എന്ന സണ്ണി വെയ്നിന്റെ കഥാപാത്രം ആരും മറക്കാൻ ഇടയില്ല. തന്റെ ആദ്യ സിനിമ കണ്ട് അമ്മ വളരെയധികം ഇമോഷണലായെന്ന് സണ്ണി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സണ്ണി മനസ് തുറന്നത്.

''സിനിമയിൽ ഞാൻ മരിക്കും എന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. സിനിമ കണ്ടിറങ്ങിയതിന് ശേഷം എന്റെ അമ്മ കരഞ്ഞു. സിനിമ കണ്ടിറങ്ങിയതിന് പിന്നാലെ അമ്മ എന്നോട് ചോദിച്ചു. എന്തിനാണ് മരിക്കാൻ പോയത്. അതിന് പകരം വേറെ എന്തെങ്കിലും ചെയ്താൽ പോരെ? നിന്റെ ഡയറക്ടറോട് വേറെ എന്തെങ്കിലും പറഞ്ഞ് കൂടായിരുന്നു. കണ്ണീരോട് അമ്മ പറഞ്ഞു"- സണ്ണി വെയ്ൻ പറഞ്ഞു. അമ്മയും അച്ഛനും വളരെയധികം പിന്തുണ നൽകുന്നവരാണെന്നും സണ്ണി കൂട്ടിച്ചേർത്തു.