kohli

ലാഹോർ: ക്രിക്കറ്റിലെ ഓരോ റെക്കാഡുകളും കീഴടക്കി മുന്നോട്ട് പോവുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ. ഈ രീതിയിലാണ് മുന്നോട്ട് പോവുകയാണെങ്കിൽ സച്ചിന്റെ പല റെക്കാഡുകളും കൊഹ്ലി മറികടക്കുമെന്നാണ് ആരാധകർ കരുതുന്നത്. വിൻ‌ഡീസിനെതിരായി പരമ്പരയിലെ തുടർച്ചയായി മൂന്ന് ഏകദിനങ്ങളിലും സെഞ്ച്വറി നേടി ഉഗ്രൻ ഫോമിൽ കുതിക്കുന്ന കൊഹ്ലിക്ക് മുന്നിൽ മറ്റൊരു വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷുയെബ് അക്തർ.

സച്ചിന്റെ 100 അന്താരാഷ്‌ട്ര സെഞ്ച്വറികളെന്ന നേട്ടം കൊഹ്‌‌ലി പിന്നിലാക്കണം എന്നാണ് അക്‌തർ ആവശ്യപ്പെട്ടത്. 120 സെഞ്ചുറികളെന്ന മാന്ത്രിക സംഖ്യയിൽ കൊഹ്ലിയെത്തണമെന്നും അക്തർ ട്വീറ്റ് ചെയ്തു.