ബാഴ്സലോണ: സീസണിലെ ആദ്യ ലാലിഗ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ ഒന്നിനെതിരെ അഞ്ചുഗോളുകൾക്ക് തകർത്ത് ബാഴ്സലോണ. ആദ്യ പകുതിയിൽ 2-0ത്തിന്റെ ലീഡ് നേടിയിരുന്ന ബാഴ്സ രണ്ടാം പകുതിയിൽമൂന്നുഗോളുകൾ കൂടി നേടി നേടി. ലൂയിസ് സുവാരസ് ഹാട്രിക് നേടിയപ്പോൾ ഫിലിപ്പ് കുട്ടിഞ്ഞോ, വിദാൽ എന്നിവർ ഒാരോ ഗോൾ നേടി. പതിനൊന്നാം മിനുട്ടിൽ ഫിലിപ്പ് കുട്ടിഞ്ഞോയാണ് ബാഴ്സക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ മാഴ്സെലോയാണ് റയലിന്റെ ആശ്വാസഗോൾ നേടിയത്.