തനുശ്രീ ദത്ത ലെസ്ബിയനാണെന്നും നിരവധി തവണ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നുമുള്ള രാഖി സാവന്തിന്റെ ആരോപണത്തിന് മറുപടിയുമായി തനുശ്രീ രംഗത്തെത്തി. ''ഞാൻ ലഹരിമരുന്നിന് അടിമയല്ല, ഞാൻ പുകവലിക്കുകയോ മദ്യം ഉപയോഗിക്കുകയോ ചെയ്യാറില്ല. ലെസ്ബിയനുമല്ല. ഞാനൊരു പൂർണസ്ത്രീയാണ്'', തനുശ്രീ വ്യക്തമാക്കി.
ഇത്തരം ആരോപണത്തിലൂടെ വ്യക്തിഹത്യ ചെയ്യാനുള്ള വക്രബുദ്ധിയാണ് രാഖി കാണിച്ചതെന്നും ഇത്തരം ഗറില്ലാ യുദ്ധങ്ങൾ ശരിയല്ലെന്നും തനുശ്രീ പറഞ്ഞു.