സൗദിഅറേബ്യയിലെ പ്രമുഖ ആരോഗ്യ കേന്ദ്രമായ അൽ-മൗവ്വാസാത്ത്മെഡിക്കൽ സർവീസ് ആശുപത്രിയിലേക്ക് ഇംഗ്ലീഷിൽ നല്ല പ്രാവീണ്യമുള്ളവരും, പരിചയസമ്പന്നരൂമായ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, സേഫ്റ്റി എൻജിനിയർ എന്നിവരുടെ ഒഴിവിലേക്കായി ഒ.ഡി.ഇ.പി.സി അപേക്ഷകൾ സ്വീകരിക്കുന്നു.
ശമ്പളം : SR 5000– 6000 യോഗ്യത: കംപ്യൂട്ടർ ആപ്ളിക്കേഷൻ / കംപ്യൂട്ടർ സയൻസ് / ബിരുദം, ഐടി ഓറക്കിൾ സർട്ടിഫൈഡ് പ്രൊഫഷ്ണൽ (ഒ.സി.പി) ഹൈ അഡ്വാന്റേജ് ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ . ബന്ധപ്പെട്ട വിഷയത്തിൽ അഞ്ചു വർഷത്തിൽകൂടുതൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ അഞ്ചിനകം അപേക്ഷിക്കണം.
മറ്റ് ആനുകൂല്യങ്ങൾ: 30 ദിവസം വേതനത്തോടുകൂടിയ അവധി. താമസം, യാത്രാസൗകര്യം, മെഡിക്കൽ ഇൻഷ്വറൻസ് എന്നിവ ലഭിക്കും.
ബയോഡാറ്റ odepcprivate@gmail.com എന്ന മെയിലിലേക്ക് നവംബർ 5 ന് മുൻപായി അയക്കണം. വെബ്സൈറ്റ്: odepc.kerala.gov.in .
അൽ മുല്ല ഗ്രൂപ്പ്
കുവൈറ്റിലെ അൽമുല്ല ഗ്രൂപ്പിൽ വിവിധ തസ്തികകളിൽ ഒഴിവ്. അണ്ടർ -റൈറ്റർ അസിസ്റ്റന്റ്, സെയിൽസ് എൻജിനിയർ, സെയിൽസ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികളിലേക്ക് അപേക്ഷിക്കാം. കമ്പനി വെബ്സൈറ്റ്: /www.almullagroup.com/. അപേക്ഷിക്കാൻ താല്പര്യമുള്ളവർ indianjobvacancy.com എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കുക.
ഖത്തർ ഏവിയേഷൻ സർവീസ്
ഖത്തർ ഏവിയേഷൻ സർവീസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: www.qataraviation.com.ഓൺലൈനായി അപേക്ഷിക്കാൻ indianjobvacancy.com എന്ന വൈബ്സൈറ്റ് കാണുക.
ഖത്തർ ഫൗണ്ടേഷൻ
ഖത്തർ ഫൗണ്ടേഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ സെക്യൂരിറ്റി, പ്ളാനിംഗ് സ്പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ അനലിസ്റ്റ്, ഹെഡ് ഒഫ് പ്രസ് ഓഫീസ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്ര്:www.qf.org.qa/ഓൺലൈനായി അപേക്ഷിക്കാൻ jobhikes.com എന്ന വൈബ്സൈറ്റ് കാണുക.
നാഷണൽ ഡിറ്റർജെന്റ് കമ്പനിയിൽ
യുഎഇയിലും ഒമാനിലും നാഷണൽ ഡിറ്റർജെന്റ് കമ്പനിയിൽ ധാരാളം തൊഴിൽ അവസരങ്ങൾ. ഫ്രീ റിക്രൂട്ട്മെന്റ് . പ്രായ പരിധി : 40. കമ്പനി വെബ്സൈറ്റ് : www.ndcoman.com/ഓൺലൈനായി അപേക്ഷിക്കാൻ thozhilnedam.com എന്ന വൈബ്സൈറ്റ് കാണുക.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ
ദുബായിയുടെ വാണിജ്യസ്ഥാനമായ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാൻ താല്പര്യമുള്ളവർ jobhikes.com എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കുക. കമ്പനിവെബ്സൈറ്റ്: dwtc.com/
ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട്
ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പിലേക്ക് വന്നിരിക്കുന്ന ധാരാളം ഒഴിവുകൾ നികത്താൻ ദുബായ് ഗവണ്മെന്റ് ഇപ്പോൾ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. എൻജിനിയർ, ചീഫ് സ്പെഷ്യലിസ്റ്റ്, എന്റർപ്രൈസ് ആർക്കിടെക്ട്, ചീഫ് സ്പെഷ്യലിസ്റ്റ്, സീനിയർ ഓപ്പറേറ്റർ, സീനിയർ അഡ്മിനിസ്ട്രേറ്റർ, മാനേജർ, ചീഫ് അനലിസ്റ്റ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്ര്:www.rta.ae.അപേക്ഷിക്കാൻ താല്പര്യമുള്ളവർ jobhikes.com എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കുക.
അൽസദൻ സൂപ്പർ മാർക്കറ്റ്
സൗദിയിലെ അൽ സദൻ സൂപ്പർമാർക്കറ്റിൽ നിരവധി അവസരങ്ങൾ. സ്റ്രോർ മാനേജർ, ഡിപ്പാർട്ട്മെന്റ് ഹെഡ്, സൂപ്പർവൈസർ, ബുച്ചർ, ഫിഷറി പ്രോസസ്, ബേക്കറി മാൻ, റിസീവർ, ക്രൂ, ബാഗർ, ക്ളീനർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. ഇന്റർവ്യൂ നവംബറിൽ.കൂടുതൽ വിവരങ്ങൾക്ക് :thozhilnedam.com കമ്പനിവെബ്സൈറ്റ്: www.al-sadhan.com/en/
ജുമാ അൽ മജീദ്
ദുബായിൽ എല്ലാ മേഖലകളിലും സ്ഥാനം പിടിച്ചിരിക്കുന്ന ഗ്രൂപ്പായ ജുമാ അൽ മജീദ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സെയിൽസ് കോഡിനേറ്റർ, എച്ച്എസ്ഇ എൻജിനീയർ, മാർക്കെറ്റിംഗ് എക്സിക്യൂട്ടീവ്, വാൻ സെയിൽസ് സൂപ്പർവൈസർ, സെയിൽസ് സൂപ്പർവൈസർ, സെയിൽസ് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് മാനേജർ, ലീസിംഗ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.al-majid.com. അപേക്ഷിക്കാൻ താല്പര്യമുള്ളവർ indianjobvacancy.com എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കുക.
ഫാംകോ കമ്പനി
ദുബായിലെ ഫാംകോ കമ്പനി ഏറ്റവും പുതിയ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ഓഫീസ് അസിസ്റ്റന്റ്, ഫിനാൻസ് അനലിസ്റ്റ്, കീ അക്കൗണ്ട് മാനേജർ, സർവീസ് കോഡിനേറ്റർ, ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവുകൾ.അപേക്ഷിക്കാൻ താല്പര്യമുള്ളവർ jobhikes.com എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കുക . കമ്പനി വെബ്സൈറ്റ്:www.famcointernational.com/
ട്രാൻസ്ഗാർഡ് കമ്പനിയിൽ
ഗൾഫ് രാജ്യങ്ങളിലെ സെക്യൂരിറ്റി സേവനങ്ങൾക്ക് മുൻപന്തിയിൽ നിൽക്കുന്ന ട്രാൻസ്ഗാർഡ് കമ്പനിയിൽ തൊഴിൽ അവസരങ്ങൾ. ഓപ്പറേഷൻസ് മാനേജർ, ബിഡ് മാനേജർ, വേർഹൗസ് ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.അപേക്ഷിക്കാൻ താല്പര്യമുള്ളവർ jobhikes.com എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കുക. കമ്പനി വെബ്സൈറ്റ്: www.transguardgroup.com
എറ്റിസലാറ്റ്
യു.എ.ഇയിലെ എറ്റിസലാറ്റ് കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ ന്യൂ മീഡിയ, വൈസ് പ്രസിഡന്റ്, മാനേജർ, മാനേജർ റെഗുലേറ്ററി ലീഗൽ അഫയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് :www.etisalat.ae വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി jobvacanciesdubai.com എന്ന വെബ്സൈറ്റ് കാണുക.
ദുബായ് പാർക്കിൽ
ഗൾഫിലെ ഏറ്റവും വലിയ തീം പാർക്ക് ആയ ദുബായ് പാർക്കിൽ ധാരാളം തൊഴിൽ സാധ്യതകൾമിനിമം യോഗ്യത : SSLC / plus Two / Degree. അപേക്ഷിക്കാൻ താല്പര്യമുള്ളവർ jobhikes.com എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കുക. കമ്പനിവെബ്സൈറ്റ് : www.dubaiparksandresorts.com.
ഒമാൻ എയർ ഗ്രൂപ്പ്
ഒമാൻ എയർ ഗ്രൂപ്പ് വിവിധ മേഖലകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.സീനിയർ ഓഫീസർ, ക്യാബിൻ അറ്റന്റർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കാൻ താല്പര്യമുള്ളവർjobhikes.com എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കുക. കമ്പനിവെബ്സൈറ്റ്: groups.omanair.com/
ദുബായ് എക്സ്പോ പ്രൊജക്ട് 2020
ദുബായ് എക്സ്പോ പ്രൊജക്റ്റ് 2020 ൽ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ.സീനിയർ മാനേജർ, മാനേജർ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, മാനേജർ, സീനിയർ മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.expo2020dubai.com/ അപേക്ഷിക്കാൻ താല്പര്യമുള്ളവർ gulfjobvacancy.com എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കുക.
അൽ ഫ്യൂട്ടിം ലോജിസ്റ്റിക്സിൽ
ലോജിസ്റ്റിക് ഫീൽഡിൽ ജോലി നോക്കുന്നവർക്ക് അൽ ഫ്യൂട്ടിം ലോജിസ്റ്റിക്സിൽ ഒഴിവുകൾ.സെയിൽസ് കൺസൾട്ടന്റ്, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, ഹെവി വെഹിക്കിൾ വാഷ് ബേ ഓപ്പറേറ്റർ, ഫില്ലർ, ബസ് ഡ്രൈവർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.aflogistics.com/അപേക്ഷിക്കാൻ താല്പര്യമുള്ളവർ gulfjobvacancy.com എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കുക.