kala-

ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ 'കല'യുടം ഇരുപത്തിരണ്ടാം വാർഷികം കവി മധുസൂദനൻ നായരുടെ സാന്നിദ്ധ്യത്തിലും, അദ്ദേഹത്തിന്റെ പതിറ്റാണ്ടുകളിലൂടെ ആസ്വാദകർ ചൊല്ലി ആസ്വദിച്ച 'നാറാണത്ത് ഭ്രാന്തൻ' എന്ന കവിതയുടെ ദൃശ്യാവിഷ്‌ക്കാരത്തോടെയും ബെർഖാംസ്‌റ്റെറിൽ ആഘോഷിച്ചു. രാജമാണിക്യം ഐ.എ.എസ് മുഖ്യാതിഥി ആയിരുന്നു.

മധുസൂദനൻ നായരുടെ 'വില്വമംഗലം' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരവും ശ്രീകാന്ത് നമ്പൂതിരിയുടെ ആലാപനത്തോടെ അവതരിപ്പിച്ചു. കവിതകളുടെ ദൃശ്യാവിഷ്‌കാരം അതിനോഹരമായി ചെയ്യുന്നത് തങ്ങളുടെ ഒരു സവിശേഷത ആണെന്ന് വർഷങ്ങളായി തെളിയിച്ചിട്ടുള്ള സംഘടനയാണ് കല. ഈ വർഷം, വൈക്കം മുഹമ്മദ് ബഷീറിന്റെ 'വിശ്വ വിഖ്യാതമായ മൂക്ക്' എന്ന കഥയുടെ നാടകാവിഷ്‌കാരവും കലയിലെ യുവാക്കൾ അവതരിപ്പിച്ചു. 'കാർമിക് വെർഷൻ' എന്ന സംഘത്തിന്റെ ഗാനമേളയും ശ്രദ്ധ പിടിച്ചുപറ്റി. കല പ്രസിഡന്റ് ശാന്ത കൃഷ്ണമൂർത്തി, രക്ഷാധികാരി ഡോ.പി.കെ.സുകുമാരൻ നായർ, ഡോ ഗോപാലകൃഷ്ണൻ നെട്ടുവേലി തുടങ്ങിയവർ സംസാരിച്ചു.